in

‘മോൺസ്റ്റർ’ വരുന്നു; ലാൽ – വൈശാഖ് ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ന് മുതൽ…

‘മോൺസ്റ്റർ’ വരുന്നു; ലാൽ – വൈശാഖ് ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ന് മുതൽ…

സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും പോസ്റ്ററും പുറത്ത് വിട്ടു. ‘മോൺസ്റ്റർ’ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റിൽ. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്.

ഉദയകൃഷ്ണ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പുറത്ത് വിട്ട പോസ്റ്റർ:

ലക്കി സിങ്‌ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ക്യാമറ കൈകാരം ചെയ്യന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് മധു വാസുദേവൻ ലിറിക്‌സ് ഒരുക്കുന്നു. ദീപക് ദേവ് ആണ് മ്യൂസിക് ഡയറക്ടർ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് സിൽവ ആണ്.

മരക്കാർ തിയേറ്റർ റീലീസ് വിവാദത്തിൽ പ്രതികരിക്കെ ഈ ചിത്രവും ഒടിടിയ്ക്ക് നൽകും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. എന്നാൽ ഇത് തിയേറ്റർ റീലീസ് തന്നെ ഉദ്ദേശിക്കുന്ന ചിത്രം ആണെന്നും മരക്കാർ വിവാദത്തിൽ ഫിയോക്ക് എടുത്ത നിലപാടിനോടുള്ള പ്രതിഷേധം എന്നോണം ആണ് ആന്റണി അത്തരത്തിൽ പ്രതികരിച്ചത് എന്നും ആണ് സൂചന.

മാത്രവുമല്ല കേരളത്തിലെ ഒരു വിഭാഗം തീയേറ്റർ ഉടമകൾ മരക്കാർ തിയേറ്റർ റീലീസിനെ പിന്തുണയ്ക്കുകയും ആമസോണിന്‍റെ അനുമതി ഉണ്ടെങ്കിൽ തീയേറ്റർ റിലീസ് കൂടി സാധ്യമാക്കാനുള്ള ശ്രമത്തിൽ ആണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമകളോട് ഫിയോക് നേതൃത്വം മുഖം തിരിക്കുമ്പോളും തിയേറ്റർ ഉടമകളുടെ പിന്തുണ ഉള്ളതിനാൽ മോൺസ്റ്റർ തിയേറ്ററുകളിൽ തന്നെ എത്തും എന്നാണ് വിവരം.

മരക്കാറിന്‍റെ മാസ്സ് റീ എന്‍ട്രി; ആമസോണിന്‍റെ അനുമതി കിട്ടിയാൽ തിയേറ്റർ റീലീസ്…

മരക്കാറിന്‍റെ മാസ്സ് റീ എന്‍ട്രി; ആമസോണിന്‍റെ അനുമതി കിട്ടിയാൽ തിയേറ്റർ റീലീസ്…

അത് സംഭവിച്ചു; ബുർജ് ഖലീഫയിൽ “കുറുപ്പ്” ട്രെയിലർ; വീഡിയോ കാണാം…