ദുൽഖർ ചിത്രത്തിന് ചരിത്ര നേട്ടം; ട്രെയിലർ നവംബർ 10ന് ബുർജ് ഖലീഫയിൽ പ്രദര്‍ശിപ്പിക്കും..!

കോവിഡ് 19 പ്രതിസന്ധിയിൽ നിന്ന് രണ്ടാമത് വീണ്ടും കേരളത്തിൽ തീയേറ്ററുകൾ തുറന്ന് കഴിഞ്ഞു. രജനികാന്തിന്റെ അണ്ണാത്തെയും വിശാലിന്റെ എനിമിയും തീയേറ്ററുകളിൽ എത്തി. മലയാള സിനിമാ സ്നേഹികൾ കാത്തിരിക്കുന്ന ഒരു കൊമേഷ്യൽ ചിത്രമാണ്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എത്തുന്നതിലൂടെ തിയേറ്ററുകൾ കൂടുതൽ സജീവം ആകും എന്നാണ് കരുതപ്പെടുന്നത്. ചിത്രം റിലീസിന് തയ്യാർ ആകുമ്പോൾ മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുക ആണ്.
ബുർജ് ഖലീഫയിൽ ആദ്യമായി ഒരു മലയാള ചിത്രത്തിന്‍റെ ട്രെയിലർ പ്രദർശിപ്പിക്കുവാൻ ഒരുങ്ങുക ആണ്. അത് കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിന്റെത് ആണ്. റിലീസിന് മുന്നോടിയായി നവംബർ 10ന് ആണ് ട്രെയിലർ പ്രദർശനം എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ ഔദ്യോഗികമായി പ്രേക്ഷകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷൻ എന്ന നിലയില്‍ ദുൽഖർ സൽമാൻ ആരാധകർ ഇതൊരു ആഘോഷമാക്കാൻ ഒരുങ്ങുക ആണ്. ദുബായിലുള്ളവർക്ക് നവംബർ 10ന് വൈകുന്നേരം 8നും 8.30നും ഇടയ്ക്കുള്ള സമയത്തു ബുർജ് ഖലീഫയിൽ ട്രെയിലർ കാണാൻ കഴിയും എന്നാണ് ദുൽഖർ അറിയിച്ചിരുന്നത്. മിഡിൽ ഈസ്റ്റിലെ വിതരണ കമ്പനിയായ ഫാർസ് ഫിലിം ആണ് ഇത് സാധ്യമാക്കിയത്.
സെക്കന്റ് ഷോ എന്ന ദുൽഖറിന്റെ ആദ്യ സിനിമ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ ചിത്രവും ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്ക് വരുന്ന മലയാള ചിത്രം കൂടിയാണ് കുറുപ്പ്. ചാക്കോ കേസിലെ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിനെ ആണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ, സോബിത, സുരഭി ലക്ഷ്മി തുടങ്ങിയവർ ആണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 12ന് തീയേറ്ററുകളിൽ എത്തും.
ട്രെയിലര്‍ കാണാം:
Kurup Trailer Burj Khalifa | Dulquer Salmaan starrer Kurup Trailer to light up Burj Khalifa