in

തല അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുന്നു…

തല അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുന്നു…

‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന തല അജിത്ത് കുമാർ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുക ആണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹെയ്സ്റ്റ് ത്രില്ലർ ആണെന്നാണ് റിപ്പോർട്ട്. എകെ 61 എന്ന് താത്കാലികൾ പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും അജിത്തിന്റെ നായികയായി എത്തുന്നത് ആരാണെന്ന് ഇതുവരെയും ടീം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. ദിവസങ്ങൾക്കകം താരം ടീമിന് ഒപ്പം ചേരും എന്ന വിവരം ആണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അജിത്തിന്റെ ജോഡിയായി ആണ് മഞ്ജു അഭിനയിക്കുന്നത് എന്നും മികച്ച പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രത്തെ ആണ് മഞ്ജു അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മഞ്ജു വാര്യരെ ഈ വർഷം ആദ്യം തന്നെ ടീം സമീപിച്ചിരുന്നു എന്നും ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രശംസകൾ താരത്തെ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ തേടിയെത്തുകയും ചെയ്തിരുന്നു.

അതേസമയം, ഹൈദരാബാദിൽ ചിത്രീകരണത്തിനായി ചെന്നൈയിലെ മൗണ്ട് റോഡിനോട് സാമ്യമുള്ള ഒരു വലിയ സെറ്റും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ബാങ്കും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം അജിത്ത് ടീമിനൊപ്പം ചേർന്നു. ബോണി കപൂർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

സയൻസ് ഫിക്ഷൻ ത്രില്ലറിൽ സാമന്തയും ഉണ്ണിമുകുന്ദനും; ‘യശോദ’ ഗ്ലിമ്പ്സ്

അടുത്ത പാൻ ഇന്ത്യൻ തരംഗമാകാൻ ‘വിക്രം’; റിലീസിന് മുന്നേ 100 കോടി ക്ലബ്ബിൽ…