in

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ യാഥാർഥ്യം ആകുന്നു; ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടൈറ്റിൽ പോസ്റ്ററും എത്തി!

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ യാഥാർഥ്യം ആകുന്നു; ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടൈറ്റിൽ പോസ്റ്ററും എത്തി!

മമ്മൂട്ടി ആരാധകർ കാത്തിരുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം ആണ് കേരള പിറവി ദിനത്തിൽ നടന്നത്. കുറെ നാളുകളായി കേൾക്കാൻ തുടങ്ങിയ കുഞ്ഞാലി മരക്കാർ എന്ന ചിത്രം ഇനി യാഥാർഥ്യം ആകാൻ പോകുകയാണ്. സന്തോഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുക.

കുഞ്ഞാലി മരക്കാർ എന്ന ഈ ചിത്രം നിർമിക്കുന്നത് ഓഗസ്റ്റ് സിനിമ ആണ്. ഈ വർഷം പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം നിർമിച്ചതും ഓഗസ്റ്റ് സിനിമാസ് ആയിരുന്നു.

കുഞ്ഞാലി മരക്കാർ നാലാമന്റെ പോരാട്ടം ആയിരിക്കും ഈ മമ്മൂട്ടി ചിത്രം പറയുക എന്നാണ് വിവരം. ഔദ്യോദിക പ്രഖ്യാപനം നടത്തിയ ചിത്രത്തിന്റെ നിർമാതാവ് ഷാജി നടേശൻ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി.

ശങ്കർ രാമകൃഷ്ണനും ടി പി രാജീവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.

അതെ സമയം പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ കുഞ്ഞാലി മരക്കാർ ആയി എത്തുന്നുണ്ട്. സന്തോഷ് ടി കുരുവിള ആണ് ഈ ചിത്രം നിർമിക്കുന്നത്.

പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് കുഞ്ഞാലി മരക്കാർ ആയി

കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയ വില്ലന് ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ്