in

പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് കുഞ്ഞാലി മരക്കാർ ആയി

പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് കുഞ്ഞാലി മരക്കാർ ആയി

മാസ്റ്റർ ഡയറക്ടർ പ്രിയദർശനും മോഹൻലാലും ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്ന് വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. എന്നാൽ ആ ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ട്രെയിനർ ആയാവും എത്തുക എന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ പറഞ്ഞത്. പക്ഷെ താൻ മോഹൻലാലിനെ വെച് ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രിയദർശൻ തന്നെ പുറത്തു വിട്ടു കഴിഞ്ഞു. പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്താൻ പോകുന്നത് കുഞ്ഞാലി മരക്കാർ ആയാണ്.

പതിനാറാം നൂറ്റാണ്ടിലെ കഥ പറയുന്ന ഈ ചിത്രം ഒരുക്കാനുള്ള റിസർച്ചുകൾ നടന്നു കൊണ്ടിരിക്കുകയാണ് എന്ന് പ്രിയദർശൻ പറയുന്നു. റിസർച് തീർത്തു തിരക്കഥ പൂർത്തിയാക്കാൻ ഏകദേശം പത്തു മാസം സമയം വേണ്ടി വരുമെന്നും അതിനാൽ അടുത്ത വര്ഷം അവസാനത്തോടെ മാത്രമേ ഈ ചിത്രം തുടങ്ങാൻ സാധ്യതയുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനു മുൻപേ പ്രിയദർശൻ ഒരു ഹിന്ദി ചിത്രവും ഒരുക്കും. ഇപ്പോൾ നിമിർ എന്ന പേരിൽ മലയാളം ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിൽ ഒരുക്കുകയാണ് പ്രിയദർശൻ.

മോഹൻലാൽ- പ്രിയദർശൻ ചിത്രമായ കുഞ്ഞാലി മരിക്കാർ നിർമ്മിക്കുന്നത് അഞ്ചു ഭാഷകളിൽ ആയി മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. മോഹൻലാലിൻറെ അടുത്ത പ്രൊജക്റ്റ് ആയ അജോയ് വർമ്മ ചിത്രവും നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിള തന്നെയാണ്. ഒപ്പം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ ടീം അവസാനം ഒരുക്കിയത്. മലയാള സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണ് ഒപ്പം. പുലി മുരുകൻ, ദൃശ്യം എന്നീ മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത്.


പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നാല് കുഞ്ഞാലി മരിക്കാറിൽ ഏതു കുഞ്ഞാലി മരിക്കാരുടെ കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുക എന്ന് പ്രിയദർശൻ വെളിപ്പെടുത്തിയില്ല. മമ്മൂട്ടി നായകനായ കുഞ്ഞാലി മരിക്കാർ എന്നൊരു ചിത്രം സന്തോഷ് ശിവൻ ഒരുക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ആ ചിത്രവും ഔദ്യോഗികമായി ഇത് വരെ അനൗൺസ് ചെയ്തിട്ടില്ല. മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പ്രൊഡ്യൂസർ സന്തോഷ് ടി കുരുവിള നേരത്തെ തന്നെ നടത്തിയിരുന്നു.

വില്ലൻ ഒരു ബ്രില്ല്യന്റ് സിനിമ

വില്ലൻ ഒരു ബ്രില്ല്യന്റ് സിനിമ എന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ യാഥാർഥ്യം ആകുന്നു; ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടൈറ്റിൽ പോസ്റ്ററും എത്തി!