കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയ വില്ലന് ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ്

0

കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയ വില്ലന് ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റിലീസ്

കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വില്ലൻ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടങ്ങൾ ആണ് സ്വന്തമാക്കിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തെ പ്രശംസിച്ചു നിരവധി സിനിമാ പ്രവർത്തകർ ആണ് രംഗത്ത് വന്നത്. മോഹൻലാൽ എന്ന നടന്റെ മികച്ച വേഷങ്ങളിൽ ഒന്ന് എന്ന് പ്രേക്ഷകരും വിധി എഴുതി കഴിഞ്ഞു. ചിത്രം ഇന്നുമുതൽ ഗൾഫ് രാജ്യങ്ങളിലും പ്രദർശനത്തിന് എത്തുന്നു.

യൂഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ 80 ഓളം സ്‌ക്രീനുകളിൽ ആണ് വില്ലൻ റിലീസ് ആകുന്നത്‌.

സൂപ്പർതാരം മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, രഞ്ജി പണിക്കർ, സിദ്ദിഖ്, ചെമ്പൻ വിനോദ്, അജു വർഗീസ് തുടങ്ങിയവരും തമിഴ്/തെലുഗ് സിനിമാ ഇൻഡസ്ടറിയിൽ നിന്ന് വിശാൽ, ഹൻസിക, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

റോക്ക് ലൈൻ വെങ്കിടേഷ് നിർമിച്ച വില്ലനിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഫോർ മ്യൂസിക് ആണ്. മനോജ് പരമഹംസയും ഏകാംബരവുമാണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here