in

മമ്മൂട്ടി കമ്പനിയുടെ സർപ്രൈസ് നാളെ; ടൈറ്റിലും ഫസ്റ്റ് ലുക്കും വരുന്നു…

മമ്മൂട്ടി കമ്പനിയുടെ സർപ്രൈസ് നാളെ; ടൈറ്റിലും ഫസ്റ്റ് ലുക്കും വരുന്നു…

നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ ദ് കോർ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ (ഫെബ്രുവരി 26) പുറത്തുവിടും. മമ്മൂട്ടി പോലീസ് ആയി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും നാളെ തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഔദ്യോഗികമായി ഇക്കാര്യം മെഗാസ്റ്റാർ മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്.

നാളെ വൈകുന്നേരം 6 മണിക്ക് ആണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിടുക. നവാഗതനായ റോബി വർഗീസ് രാജ് ആണ് മമ്മൂട്ടി കമ്പനിയുടെ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ കണ്ണൂർ സ്കോഡ് എന്നാണ് എന്ന് മമ്മൂട്ടി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു എങ്കിലും ടൈറ്റിലിൽ മാറ്റം വന്നിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുഹമ്മദ് ഷാഫി കഥ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അദ്ദേഹവും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ്. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ നിർവഹിക്കുന്ന ചിത്രത്തിന് സുഷിന് ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

“വിവാഹ വാർഷികമായി, ഇനി ഒരു ഫാമിലി ട്രിപ്പ്”; ‘ഗുണ്ടജയൻ 2’ വരുന്നു?

ചാക്കോച്ചന്റെ മറ്റൊരു മുഖം കാട്ടി ‘പകലും പാതിരാവും’ ട്രെയിലർ എത്തി…