ചാക്കോച്ചന്റെ മറ്റൊരു മുഖം കാട്ടി ‘പകലും പാതിരാവും’ ട്രെയിലർ എത്തി…

സംവിധായകൻ അജയ് വാസുദേവും നടൻ കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റ് 14 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ഭാവത്തിലും പ്രവർത്തിയിലും എല്ലാം നിഗൂഢത നിറഞ്ഞൊരു കഥാപാത്രമായി ആണ് കുഞ്ചാക്കോ ബോബനെ അവതരിപ്പിച്ചിരിക്കുന്നത്. ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ ആക്ഷനും പ്രാധാന്യമുണ്ട് എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനെ കൂടാതെ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത് രജീഷ വിജയൻ, മനോജ് കെ യു, സീത, ഗുരു സോമസുന്ദരം, തമിഴ് (ജയ് ഭീം), ഗോകുലം ഗോപാലൻ, ഉല്ലാസ് പന്തളം തുടങ്ങിയവർ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് നിഷാദ് കോയ ആണ് തിരക്കഥ രചിച്ചത്.
ഫയ്‌സ് സിദ്ദിഖ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്. സാം സി എസ് പശ്ചാത്തല സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഗാനങ്ങൾ കമ്പോസ് ചെയ്തത് സ്റ്റീഫൻ ദേവസ്യ ആണ്. റിയാസ് കെ ബാദർ ആണ് എഡിറ്റർ. മാർച്ച് മൂന്നിന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ട്രെയിലർ: