കിടിലൻ ഗെറ്റപ്പിൽ പോലീസായി മമ്മൂട്ടി; പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്…
മികച്ച ക്വാളിറ്റിയുള്ള സിനിമകൾ സൃഷ്ടിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് എന്ന പേര് ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കിയിരിക്കുക ആണ് മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി. ബോക്സ് ഓഫീസ് വിജയമായി മാറിയ റോഷാക്ക്, ഐഎഫ്എഫ്കെയിൽ തിളങ്ങിയ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലൂടെ ആണ് പ്രേക്ഷകരെ ഈ പ്രൊഡക്ഷൻ ഹൗസ് കയ്യിലെടുത്തിരിക്കുന്നത്. ഈ നിർമ്മാണ കമ്പനിയുടെ പുതിയ ചിത്രമായ കാതലിന്റെ ഷൂട്ടിംഗ് പൂർത്തിയാവുകയും ചെയ്തു. ഇപ്പോൾ നാലാം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി ടീമിന് ഒപ്പം ചേരുകയും ചെയ്തു. ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയ വീഡിയോ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ ഇപ്പോൾ.
കേക്ക് മുറിച്ച് പുതുവത്സര ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ക്ളീൻ ഷേവ് ലുക്കിൽ ആണ് മമ്മൂട്ടിയെ വീഡിയോയിൽ കാണാൻ കഴിയുന്നത്. പോലീസ് വേഷത്തിൽ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. ത്രില്ലർ ആയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകൻ. ദിവസങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ ആണ് ജോയിൻ ചെയ്യുന്നത്. വീഡിയോ: