തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കൾ മലയാളത്തിൽ സിനിമ നിർമ്മിക്കുന്നു; ‘സൂത്രവാക്യം’ ലോഞ്ച് ചെയ്തു
തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ആദ്യ ചിത്രം നിർമ്മിക്കുന്നു. സൂത്രവാക്യം എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രം പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ ആണ് സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 27ന് എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് “പെൻഡുലം” എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. തിരക്കഥ രചന നിർവഹിച്ചത് സംവിധായകൻ യുജീൻ ജോസ് ചിറമ്മേൽ ആണ്.
ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ്സീരീസുകളും നിർമ്മിച്ച സിനിമാബണ്ടിയുടെ ബാനറിൽ ശ്രീകാന്ത് കന്ദ്രഗുള നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി ആണ്. ഛായാഗ്രഹണം- ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം- ജീൻ പി ജോൺസൻ, എഡിറ്റിംഗ് – നിതീഷ് കെ ടി ആർ. സൗണ്ട് ഡിസൈൻ- പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിങ്ങ് – സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി.
അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം- വിപിൻ ദാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റേർ- റാബിറ്റ് ബോക്സ് ആഡ്സ്, പിആർഒ – എ എസ് ദിനേശ്, ശബരി.