in

‘മധുരരാജ’ പുതിയ പോസ്റ്റര്‍ എത്തി, മോഷൻ പോസ്റ്റർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും…

‘മധുരരാജ’ പുതിയ പോസ്റ്റര്‍ എത്തി, മോഷൻ പോസ്റ്റർ ഇന്ന് വൈകുന്നേരം പുറത്തിറങ്ങും…

വാലന്റൈൻസ് ഡേ സമ്മാനം ആയി മധുരരാജയുടെ മോഷൻ പോസ്റ്ററും ഓഡിയോയും ഇന്ന് പുറത്തിറക്കും എന്ന് സംവിധായകൻ വൈശാഖ് ഫേസ്ബുക് പേജിലൂടെ അറിയിച്ചു. വൈകുന്നേരം 7 മണിക്ക് സീ മൂസിക് ആണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഓഡിയോയും പുറത്തിറക്കുന്നത്. ഈ വിവരങ്ങൾ അറിയിച്ചുകൊണ്ട് കൊണ്ട് വൈശാഖ് ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്ററും പങ്കുവെച്ചു.

മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാരം ചെയ്യുന്ന തമിഴ് യുവതാരം ജയ്യും പുതിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മധുരരാജ ജyyude മലയാളത്തിൽ ഉള്ള അരങ്ങേറ്റ ചിത്രം കൂടിയാണ്.

ഉദയകൃഷ്ണ തിരക്കഥ രചിച്ച മധുരരാജ നെൽസൺ ഐപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും വൻ പ്രതീക്ഷ ആണ് ആരാധകർക്ക് ഈ ചിത്രത്തിൽ ഉള്ളത്.

ബോളിവുഡ് താരം സണ്ണി ലിയോൺ ചിത്രത്തിൽ ഒരു ഐറ്റം സോങ് അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ കേരളത്തിൽ സണ്ണി എത്തിയത് വൻ വാർത്ത ആയിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വൈറൽ ആകുകയും ചെയ്തു.

മമ്മൂട്ടി, ജയ് എന്നിവരെ കൂടാതെ ജഗപതി ബാബു, സിദ്ദിഖ്, അജു വർഗീസ്, നെടുമുടി വേണു, ഷംന കാസിം, മഹിമ നമ്പ്യാർ, അനുശ്രീ, വിജയരാഘവൻ, സലിം കുമാർ, രമേശ് പിഷാരടി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിന്റെ ഭാഗം ആണ്. ചിത്രം വിഷു റിലീസ് ആയി പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ബാലന്‍ വക്കീലിന്‍റെ കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട് എന്ന് ബി ഉണ്ണികൃഷ്ണന്‍

നീയൊരാള്‍ മാത്രമെന്‍: ശ്വേതയും നജീമും ചേര്‍ന്ന് ആലപിച്ച കളിക്കൂട്ടുകാരിലെ പ്രണയഗാനം പുറത്തിറങ്ങി…