ബാലന്‍ വക്കീലിന്‍റെ കഥ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട് എന്ന് ബി ഉണ്ണികൃഷ്ണന്‍
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘കമ്മാരസംഭവം’ ആയിരുന്നു ദിലീപിന്‍റെ അവസാന റിലീസ് ചിത്രം. പുതിയ ചിത്രവുമായി ദിലീപ് ഉടനെ എത്തുക ആണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആണ് ഉടന്‍ തിയേറ്ററുകളില്‍ എത്തുന്ന ആ ദിലീപ് ചിത്രം. ചിത്രം റിലീസിന് അടുക്കുമ്പോള്‍ ഒരു കൌതുകകരമായ വെളിപ്പെടുത്തല്‍ സംവിധായകന്‍ നടത്തിയിരിക്കുക ആണ്.
ഈ ചിത്രത്തിന്‍റെ കഥ താന്‍ ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട് ആയിരുന്നു എന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് മോഹന്‍ലാലിനോട് ഈ ചിത്രത്തിന്‍റെ കഥ പറഞ്ഞത് എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ചിത്രങ്ങള്‍ കൂടുതല്‍ ചേരുന്നത് ദിലീപിന് അല്ലേ എന്നാണു മോഹന്‍ലാല്‍ നല്‍കിയ മറുപടി എന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അതേ സമയം, ദിലീപ് ഒരിടവേളയ്ക്ക് ശേഷം ഹ്യൂമര്‍ കൈകാരം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടെ ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം വരുന്നത്. വിക്കുള്ള ബാലന്‍ എന്ന വക്കീല്‍ ആയാണ് ദിലീപ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവര്‍ ആണ് ചിത്രത്തിലെ നായികമാര്‍.
മുന്‍പ് പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഗാനങ്ങളും പുറത്തിറങ്ങി. ഗോപി സുന്ദറും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.