നീയൊരാള്‍ മാത്രമെന്‍: ശ്വേതയും നജീമും ചേര്‍ന്ന് ആലപിച്ച കളിക്കൂട്ടുകാരിലെ പ്രണയഗാനം പുറത്തിറങ്ങി…

0

നീയൊരാള്‍ മാത്രമെന്‍: ശ്വേതയും നജീമും ചേര്‍ന്ന് ആലപിച്ച കളിക്കൂട്ടുകാരിലെ പ്രണയഗാനം പുറത്തിറങ്ങി…

കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലെ നീയോരാള്‍ മാത്രമെന്‍ എന്ന ഗാനം ജയസൂര്യ പുറത്തിറക്കി. ശ്വേത മോഹനും നജീം ഇര്‍ഷാദും ചേര്‍ന്ന് ആലപിച്ച ഈ ഗാനം മനോരമ മ്യൂസിക്കിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ബി കെ ഹരിനാരയണന്‍റെ വരികള്‍ക്ക് വിനു തോമസ്‌ സംഗീതം പകര്‍ന്നിരിക്കുന്നു.

വീഡിയോ ഗാനം കാണാം:

ദേവാമൃതം സിനിമ ഹൗസിന്‍റെ ബാനറില്‍ ഭാസി പടിക്കല്‍ നിര്‍മ്മിക്കുന്ന കളിക്കൂട്ടുകാര്‍ സംവിധാനം ചെയ്തിരിക്കുന്നത് പി കെ ബാബുരാജ് ആണ്. ഭാസി പടിക്കലിന്‍റെ ആണ് തിരക്കഥ.

അതിശയന്‍ എന്ന വിനയന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസ് ആണ് ചിത്രത്തില്‍ നായക കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേവദാസിനെ കൂടാതെ രണ്‍ജി പണിക്കര്‍, ഷമ്മി തിലകന്‍, ബൈജു, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, രാമു, സുനില്‍ സുഗത, ജെന്‍സണ്‍ ആല്‍വിന്‍, നിഫ്ഹി, സ്നേഹ, ഭാമ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പ് സുപ്പര്‍താരം മമ്മൂട്ടി പുറത്തിറക്കിയിരുന്നു. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

വായിക്കാം: മമ്മൂട്ടിയുടെ അനുഗ്രഹത്തോടെ അതിശയന്‍ ദേവദാസിന് റീ എന്‍ട്രി!