in ,

സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘മാമൻ’ മെയ് 16ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘മാമൻ’ മെയ് 16ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

സൂരിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം “മാമൻ” ഈ മാസം 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. കേരളത്തിൽ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ശ്രീപ്രിയ കമ്പയിൻസ് ആണ്. ജി.വി. പ്രകാശ് കുമാർ ചിത്രം ‘ബ്രൂസ്‌ലീ’, വെബ് സീരീയസായ ‘വിലങ്ങ്’ എന്നീ ശ്രദ്ധേയമായ സൃഷ്ടികൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് പാണ്ഡിരാജാണ് ഈ സിനിമ രചിച്ച് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ലാർക് സ്റ്റുഡിയോയുടെ ബാനറിൽ കെ കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് നായകനായ സൂരി തന്നെയാണ്. സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരൺ, സ്വാസിക, ബാബ ഭാസ്കർ, മാസ്റ്റർ പ്രഗീത് ശിവൻ, ബാല ശരവണൻ, ജയപ്രകാശ്, വിജി ചന്ദ്രശേഖർ, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, മെൽവിൻ, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെൽവി, റെയിൽ രവി, ഉമേഷ് കാന്ത് തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്- ഗണേഷ് ശിവ, കലാസംവിധായകൻ- ജി ദുരൈ രാജ്, സംഘട്ടനം- മഹേഷ് മാത്യു, നൃത്തസംവിധായകൻ- ബാബ ഭാസ്കർ, വരികൾ- വിവേക്, ഏക്നാഥ്, ഫെർണാണ്ടോ എസ്. മനോഹരൻ, വസ്ത്രാലങ്കാരം- ഭാരതി ഷൺമുഖം, വസ്ത്രങ്ങൾ- എം സെൽവരാജ്, മേക്കപ്പ്- പി. എസ്. കുപ്പുസ്വാമി, വിഎഫ്എക്സ് പ്രൊഡ്യൂസർ- ജെ. ചന്ദ്രമോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- മനോജ്, സ്റ്റിൽസ്- ആകാശ് ബാലാജി, സൗണ്ട് ഡിസൈൻ- എ സതീഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗോപി ധനരാജ്, ആർ ബാലകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ഹരി വെങ്കട്ട് സി, പ്രൊഡക്ഷൻ മാനേജർ- ഇ. വിഗ്നേശ്വരൻ, പിആർഒ- ശബരി.

“ഇടിക്ക് പവർ കൂടും”; ദുൽഖറിന്റെ ‘ഐ ആം ഗെയിം’ൽ കിൽ വില്ലനും അൻപറിവ് ടീമും!

മാത്യു വീണ്ടും വരും; ജയിലർ 2 ചർച്ചകൾക്കായി മോഹൻലാലിനെ കണ്ട് നെൽസൺ