in

“ഇടിക്ക് പവർ കൂടും”; ദുൽഖറിന്റെ ‘ഐ ആം ഗെയിം’ൽ കിൽ വില്ലനും അൻപറിവ് ടീമും!

“ഇടിക്ക് പവർ കൂടും”; ദുൽഖറിന്റെ ‘ഐ ആം ഗെയിം’ൽ കിൽ വില്ലനും അൻപറിവ് ടീമും!

ബോളിവുഡ് ചിത്രം “കില്ലി”ലൂടെ ശ്രദ്ധ നേടിയ പാർത്ഥ് തിവാരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ദുൽഖർ സൽമാൻ നായകനാകുന്ന “ഐ ആം ഗെയിം” എന്ന ചിത്രത്തിലാണ് പാർത്ഥ് തിവാരി എത്തുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് നേതൃത്വം നൽകുന്നത് തെന്നിന്ത്യയിലെ പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സാണ്. ദുൽഖറിന്റെ കരിയറിലെ 40-ാം ചിത്രമായ “ഐ ആം ഗെയിം” ന്റെ ചിത്രീകരണം ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരത്താണ് ചിത്രീകരണം പുരോഗമിക്കുകയാണ്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “ആർഡിഎക്സിന്” ശേഷം നഹാസ് വീണ്ടും അൻപറിവ് മാസ്റ്റേഴ്സുമായി ഒന്നിക്കുന്ന ചിത്രമാണിത്. വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി.

മെഗാ ബഡ്ജറ്റിൽ ഫാൻ്റസി സൂപ്പർഹീറോ ചിത്രം; സംവിധാനം ഉണ്ണി മുകുന്ദൻ!

സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘മാമൻ’ മെയ് 16ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്