in

മാത്യു വീണ്ടും വരും; ജയിലർ 2 ചർച്ചകൾക്കായി മോഹൻലാലിനെ കണ്ട് നെൽസൺ

മാത്യു വീണ്ടും വരും; ജയിലർ 2 ചർച്ചകൾക്കായി മോഹൻലാലിനെ കണ്ട് നെൽസൺ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ മാത്യു എന്ന അധോലോക നായകന്റെ കഥാപാത്രമായി അതിഥി വേഷത്തിലെത്തിയ മോഹൻലാൽ തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ അതിലും മോഹൻലാലിന്റെ മാത്യു ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആവേശം പകരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ ഇന്ന് സംവിധായകൻ നെൽസൺ ദിലീപ്കുമാർ എത്തി. ജയിലർ രണ്ടാം ഭാഗത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ചർച്ചകൾക്കു ആയാണ് നെൽസൺ എത്തിയതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആദ്യ ഭാഗത്തിൽ അതിഥി വേഷം ചെയ്ത ശിവരാജ് കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നാണ് സൂചന. ഇവരെ കൂടാതെ ബാലയ്യ, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിന്റെ ഭാഗമായി വരുമെന്ന് സൂചനയുണ്ട്. ചിത്രത്തിലെ വില്ലൻ ആയാണ് ഫഹദ് ഫാസിൽ എത്തുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ആഗോള തലത്തിൽ 600 കോടിക് മുകളിൽ കളക്ഷൻ നേടിയ ജയിലർ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സറാണ്.

ജയിലർ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത് കേരളത്തിലെ വയനാട് ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രജനികാന്തും കേരളത്തിൽ എത്തിയിരുന്നു. ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി ആണ് രജനികാന്തിന്റെ അടുത്ത റിലീസ്. ഓഗസ്റ്റ് പതിനാലിനാണ് ചിത്രം ആഗോള റിലീസായി എത്തുക.

സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘മാമൻ’ മെയ് 16ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

41 ദിവസം കൊണ്ട് 440 കോടി ആഗോള കളക്ഷൻ; ആ ചെരിഞ്ഞ തോളിലേറി മലയാള സിനിമ!