in

‘മമ്മൂട്ടിയെ കണ്ടാൽ എലിയെ പോലെ ഓടും, ഭീഷ്മ പർവ്വം വമ്പൻ പടം’: മാല പാർവതി

‘മമ്മൂട്ടിയെ കണ്ടാൽ എലിയെ പോലെ ഓടും, ഭീഷ്മ പർവ്വം വമ്പൻ പടം’: മാല പാർവതി

മമ്മൂട്ടി ചിത്രം ‘ഭീഷ്മ പർവ്വം’ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ബിഗ് ബി എന്ന സിനിമ സമ്മാനിച്ച അമൽ നീരദ് – മമ്മൂട്ടി കൂട്ട്കെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരമാണ് മാല പാർവതി. അടുത്തയിടെ ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ ചിത്രത്തിലുള്ള പ്രതീക്ഷ വർധിപ്പിക്കും എന്നത് തീർച്ചയാണ്.

പടം എങ്ങനെയുള്ളത് ആയിരിക്കും എന്ന് അവതാരകൻ ചോദിച്ചപ്പോൾ ബ്ലാസ്റ്റ് ആയിരിക്കും എന്ന് ഒറ്റ വാക്കിൽ പറഞ്ഞ ഉത്തരത്തിൽ തന്നെ ആവേശം പ്രകടിപ്പിക്കുന്നുണ്ട് മാല പാർവതി. തുടർന്ന് ചിത്രത്തെ കുറിച്ച് മാല പാർവതി പറഞ്ഞത് ഇങ്ങനെ:

“ഭീഷ്മ പർവ്വം വമ്പൻ പടമാണ്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത്. മോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു മുഴുനീള കഥാപാത്രമാണ്. കുമ്പളങ്ങി സ്ലാങ് ആണ് സംസാരിക്കുന്നത്. മമ്മൂക്കയ്ക്ക് എതിരായുള്ള കഥാപത്രമാണ്. മമ്മൂക്ക വരുമ്പോൾ ഏലി ഓടുന്ന പോലെ ഓടും. അത്തരത്തിലുള്ളൊരു കഥാപാത്രമാണ്. സിനിമയിൽ കഥാപാത്രം എങ്ങനെ വന്നിട്ടുണ്ട് എന്ന് അറിയില്ല. നല്ലൊരു വാക്ക് പറഞ്ഞത് ശ്രീനാഥ്‌ ഭാസി ആണ്. നന്നായിട്ടുണ്ട് എന്ന് ഭാസി പറഞ്ഞു. വലിയ സന്തോഷമായി അപ്പോൾ.”

ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. അമൽ നീരദ് സ്റ്റൈൽ മേക്കിങ് കൊണ്ടും ബാക്ക്ഗ്രൗണ്ട് സ്കോറും മമ്മൂട്ടിയുടെ സ്ക്രീൻപ്രെസെൻസും ഡയലോഗും കൊണ്ടും എല്ലാം വലിയ പ്രതീക്ഷ ആണ് ടീസർ നൽകിയത്. മാർച്ച് മൂന്നിന് ആണ് ചിത്രം തീയേറ്ററുകൾ എത്തുന്നത്.

തലയ്ക്ക് മാസ് സോങ്ങ്; എംജി ആലപിച്ച ആറാട്ട് തീം സോങ്ങ് എത്തി…

ദുൽഖറിന്‍റെ ‘ഹേ സിനാമിക’ ട്രെയിലർ ലോഞ്ച് ചെയ്ത് മമ്മൂട്ടിയും താരങ്ങളും…