in , ,

തലയ്ക്ക് മാസ് സോങ്ങ്; എംജി ആലപിച്ച ആറാട്ട് തീം സോങ്ങ് എത്തി…

തലയ്ക്ക് മാസ് സോങ്ങ്; എംജി ആലപിച്ച ആറാട്ട് തീം സോങ്ങ് എത്തി…

മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് എന്റർടൈനർ ‘ആറാട്ട്’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ തന്നെയും മികച്ച പ്രതികരണങ്ങൾ ആണ് നേടിയത്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസർ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോളിതാ ആറാട്ട് തീം സോങ്ങും റിലീസ് ആയിരിക്കുക ആണ്.

തലയുടെ വിളയാട്ട് എന്ന ഗാനം ആണ് പുറത്തുവന്നത്. ആദ്യം പുറത്തിറങ്ങിയ ടീസറിലും ഉപയോഗിച്ചിരുന്നത് ഈ തീം സോങ് ആയിരുന്നു. ഇതിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാം:

എംജി ശ്രീകുമാർ, ഫെജോ എന്നിവർ ആണ് ഈ തീം സോങ് ആലപിച്ചിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ഹരിനാരായണൻ ബികെ ആണ്. റാപ്പ് പോർഷൻ ഫെജോ എഴുതി ആലപിച്ചിരിക്കുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ഈ മാസ് ചിത്രം ആഘോഷമാക്കാൻ ഈ തീം സോങ്ങ് വലിയ പങ്ക് വഹിക്കും എന്നത് തീർച്ച.

ഫെബ്രുവരി 18ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അന്നേ ദിവസം അൻപതിൽ അധികം രാജ്യങ്ങളില്‍ ചിത്രത്തിന് റിലീസ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് മികച്ച രീതിയിൽ ആണ് പുരോഗമിക്കുന്നത്.

വീണ്ടും പ്രണയിച്ച് ചാക്കോച്ചൻ; ഒറ്റിലെ ഗാനത്തിന് മികച്ച പ്രതികരണങ്ങൾ…

‘മമ്മൂട്ടിയെ കണ്ടാൽ എലിയെ പോലെ ഓടും, ഭീഷ്മ പർവ്വം വമ്പൻ പടം’: മാല പാർവതി