ദുൽഖറിന്‍റെ ‘ഹേ സിനാമിക’ ട്രെയിലർ ലോഞ്ച് ചെയ്ത് മമ്മൂട്ടിയും താരങ്ങളും…
ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ്-തെലുങ്ക് ചിത്രം ‘ഹേ സിനാമിക’യുടെ ട്രെയിലർ മമ്മൂട്ടി ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ മഹേഷ് ബാബു ആണ് പുറത്തിറക്കിയത്. മാധവൻ, കാർത്തി എന്നിവരും ട്രെയിലർ ലോഞ്ചിൽ പങ്കാളികളായി.
റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഈ ചിത്രം ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തിന്റെ ട്രെയിലർ കാണാം:
അദിതി റാവു ഹൈദാരി, കാജൽ അഗർവാൾ എന്നിവർ ആണ് ചിതരത്തിൽ ദുൽഖർ സൽമാന്റെ നായികമാർ ആയി എത്തുന്നത്. യാസൻ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുമ്പോൾ മലർവിഴിയായി കാജളും മൗനയായി അദിതിയും എത്തുന്നു. ദുൽഖറിന്റെയും അദിതിയുടെയും കഥാപാത്രം വിവാഹിതരായും അവർക്കിടയിലെ ബന്ധം കാജളിന്റെ കഥാപാത്രത്തെ വരവോട് കൂടി വിള്ളലുകൾ ഉണ്ടാവുന്നതുമായി ആണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
മദൻ കർക്കിയാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജിയോ സ്റ്റുഡിയോസും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. യോഗി ബാബു, ശ്യാം പ്രസാദ്, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ് എന്നിവർ ആണ് മറ്റ് താരങ്ങൾ.
ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്ത ആണ്. പ്രീത ജയരാമൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ രാധ ശ്രീധർ ആണ്. മാർച്ച് 3ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.