സംസാരിക്കുന്ന ഈച്ചയുമായി ‘ലൗലി’ തിയേറ്ററുകളിലേക്ക്; ത്രീഡി കാഴ്ചകളുടെ ലോകം മെയ് 16ന് തുറക്കും

സാധാരണക്കാരനായ ബോണിയും അസാധാരണമായൊരു ഈച്ചയും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധം പറയുന്ന ത്രീഡി ഹൈബ്രിഡ് ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. യുവതാരം മാത്യു തോമസ് നായകനാകുന്ന ഈ ചിത്രം ദിലീഷ് കരുണാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു ഈച്ചയാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ വേനലവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ രസിപ്പിക്കാൻ പോന്ന വർണ്ണാഭമായ ദൃശ്യാനുഭവം ‘ലൗലി’ സമ്മാനിക്കും എന്ന് കരുതാം. ഒരു അനിമേറ്റഡ് കഥാപാത്രം ഒരു പ്രധാന വേഷത്തിലെത്തുന്ന ഹൈബ്രിഡ് സിനിമ എന്നത് ചിത്രത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്ന ഒന്നാണ്. ദിലീഷ് കരുണാകരൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ടമാർ പഠാർ’ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ്. .
സെമി ഫാൻ്റസി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻ്റെയും നേനി എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ബാനറിൽ ശരണ്യയും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ്. മാത്യു തോമസിനോടൊപ്പം മനോജ് കെ.ജയൻ, കെ.പി.എ.സി ലീല, അശ്വതി, ഗംഗ മീര, പ്രശാന്ത് മുരളി തുടങ്ങിയ മികച്ച താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർമാർ: പ്രമോദ് ജി ഗോപാൽ, ഡോ.വിമൽ രാമചന്ദ്രൻ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്വേവ് കളക്ടീവ്, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്പ്ലാന്റ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്.