in

ത്രില്ലറുകൾക്ക് ശേഷം ഫീൽ ഗുഡ് ഫാമിലി ഡ്രാമയിലൂടെയും ഞെട്ടിക്കാൻ ആസിഫ് അലി; സർക്കീട്ട് മെയ് 8ന്

ത്രില്ലറുകൾക്ക് ശേഷം ഫീൽ ഗുഡ് ഫാമിലി ഡ്രാമയിലൂടെയും ഞെട്ടിക്കാൻ ആസിഫ് അലി; സർക്കീട്ട് മെയ് 8ന്

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രം മെയ് എട്ടിന് തീയേറ്ററുകളിൽ എത്തുകയാണ്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലർ, ഗാനങ്ങൾ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ത്രില്ലറിനും രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനും ശേഷം എത്തുന്ന ആസിഫ് അലി ചിത്രം എന്ന നിലയിൽ സർക്കീട്ടിൽ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്.

ത്രില്ലർ ചിത്രങ്ങളിലൂടെ തുടർച്ചയായി പ്രേക്ഷകരെ കയ്യടിപ്പിച്ച് രണ്ട് 50 കോടി ക്ലബ് ചിത്രങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി ഇത്തവണ ഒരു ഫീൽ ഗുഡ് ഇമോഷണൽ ഫാമിലി ഡ്രാമയിലൂടെ ആ വിജയം ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ആസിഫ് അലിയും ബാലതാരം ഓർഹാനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത്.

ഈ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവും വൈകാരിക അടുപ്പവും നിമിഷങ്ങളുമെല്ലാം ചിത്രത്തിന്റെ ട്രെയിലർ തന്നെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഒരു നടനെന്ന നിലയിൽ ആസിഫ് അലിയുടെ മറ്റൊരു ഗംഭീര പ്രകടനമാവും ചിത്രം സമ്മാനിക്കുക എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. എന്നാൽ അതിനു ശേഷം വന്ന ഗാനങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ആസിഫ് അലിക്കൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാവും ബാലതാരം ഓർഹാനും സമ്മാനിക്കുക എന്നാണ്.

അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്‌ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ-സംഗീത് പ്രതാപ്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

സംസാരിക്കുന്ന ഈച്ചയുമായി ‘ലൗലി’ തിയേറ്ററുകളിലേക്ക്; ത്രീഡി കാഴ്ചകളുടെ ലോകം മെയ് 16ന് തുറക്കും

മലയാളം പതിപ്പിന് തമിഴ് പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ; ‘തുടരും’ ഇനി തമിഴിലും, റിലീസ് പ്രഖ്യാപിച്ചു…