ഹറോൾഡ് ദാസ് ആയി അർജുൻ; ‘ലിയോ’ പ്രോമോ വീഡിയോ ഇതാ….
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് – ലോകേഷ് കനഗരാജ് ടീം ഒന്നിക്കുന്ന ചിത്രമായ ‘ലിയോ’യുടെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ കിംഗ് അർജ്ജുന് ജന്മദിന ആശംസകൾ നേർന്നാണ് പുതിയ പ്രോമോ വീഡിയോ എത്തിയിരിക്കുന്നത്. അർജുൻ അവതരിപ്പിക്കുന്ന ഹറോൾഡ് ദാസ് എന്ന കഥാപാത്രത്തിൻ്റെ കാഴ്ചകളാണ് വീഡിയോയിലുള്ളത്.
അനിരുദ്ധ ഒരുക്കിയ പശ്ചാത്തലം സംഗീതത്തിന്റെ അകമ്പടിയോടെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിൻ്റെ സ്വഭാവം വരച്ചു കാട്ടുന്ന ദൃശ്യങ്ങൾ ആണ് പ്രോമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ: