in , ,

സ്ക്രീനിനെ തീ പിടിപ്പിച്ച് സഞ്ജയ് ദത്തിൻ്റെ സ്വാഗ്; ‘ലിയോ’ സ്പെഷ്യൽ വീഡിയോ പുറത്ത്…

സ്ക്രീനിനെ തീ പിടിപ്പിച്ച് സഞ്ജയ് ദത്തിൻ്റെ സ്വാഗ്; ‘ലിയോ’ സ്പെഷ്യൽ വീഡിയോ പുറത്ത്…

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിൻ്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ആൻ്റണി ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയുടെ ചില ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്.

37 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സ്ക്രീൻ പ്രസൻസ് കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട് സഞ്ജയ്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം മറ്റൊരു പാൻ ഇന്ത്യൻ വില്ലൻ വേഷത്തിൽ സഞ്ജയ് തിളങ്ങും എന്ന് പ്രതീക്ഷിക്കാം. വീഡിയോ:

ദുൽഖറിന് ഒപ്പം റിതികയുടെ ചുവടുകൾ; ‘കിംഗ് ഓഫ് കൊത്ത’യിലെ ഗാനം പുറത്ത്…

രണ്ട് മിനിറ്റിൽ ആവേശം പതിന്മടങ്ങാക്കി ‘ജയിലറി’ന്റെ സ്പെഷ്യൽ പ്രോമോ വീഡിയോ…