in

ഫഹദ് ഫാസിൽ എന്റെ അടുത്ത് എത്തിയത് അസിസ്റ്റന്റ് ഡയറക്ടറാവാൻ: ലാൽ ജോസ്

ഫഹദ് ഫാസിൽ എന്റെ അടുത്ത് എത്തിയത് അസിസ്റ്റന്റ് ഡയറക്ടറാവാൻ: ലാൽ ജോസ്

ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ അഭിനയമികവ് കൊണ്ടു വിസ്മയിപ്പിക്കുന്ന നടൻ ആണ് ഫഹദ് ഫാസിൽ. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഫഹദ് ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് നടൻ ആയി മലയാള സിനിമായിലേക്ക് മടങ്ങി എത്തിയത്. ഈ രണ്ടാം വരവിൽ നടൻ ആകാൻ അല്ലായിരുന്നു ഫഹദ് ആഗ്രഹിച്ചത് എന്നാണ് സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തുന്നത്.

അസിസ്റ്റന്റ് ഡയറക്ടർ ആവാൻ ആണ് ഫഹദ്‌ തന്റെ അടുത്ത് എത്തിയത് എന്നു ലാൽ ജോസ് പറയുന്നു. എന്നാൽ അസിസ്റ്റന്റ് ആവേണ്ടെന്നും ഫഹദിനെ നായകനാക്കി താൻ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നും ലാൽ ജോസ് മറുപടി നൽകി. അതൊന്നും പറ്റില്ല എന്നായിരുന്നു അന്ന് ഫഹദ് പറഞ്ഞത് എന്നു ലാൽ ജോസ് പറയുന്നു.

ഫഹദിൽ താൻ കാണുന്ന ഒരു പ്രത്യേകതയും ലാൽ ജോസ് പങ്കുവെക്കുന്നു. കണ്ണുകൾ കൊണ്ട് സംസാരിക്കാൻ പറ്റുന്ന നടനാണ് ഫഹദ് എന്നും അത്തരത്തിലൊരു കണ്ണുകൾ വേറെ താൻ കണ്ടിട്ടില്ല എന്നും ലാൽ ജോസ് പറയുന്നു.

രണ്ടാം വരവിൽ ഫഹദ് ഫാസിലിന്റെ ശ്രദ്ധേയമായ ചിത്രം ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു. ലാൽ ജോസ് ഒരുക്കിയ ഇമ്മാനുവൽ എന്ന മമ്മൂട്ടി ചിത്രത്തിലും പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ എത്തിയിരുന്നു.

ഓഡിഷൻ ഇല്ലാതെ സിനിമയിൽ അഭിനയിക്കാം, അവസരമൊരുക്കി ‘ജീംബൂംബാ’ ടീം!

കളിക്കൂട്ടുകാർ

‘അതിശയൻ’ ബാലതാരം നായകൻ ആകുന്ന ‘കളിക്കൂട്ടുകാർ’ ഉടൻ തീയേറുകളിലേക്ക്