in

ഓഡിഷൻ ഇല്ലാതെ സിനിമയിൽ അഭിനയിക്കാം, അവസരമൊരുക്കി ‘ജീംബൂംബാ’ ടീം!

ഓഡിഷൻ ഇല്ലാതെ സിനിമയിൽ അഭിനയിക്കാം, അവസരമൊരുക്കി ‘ജീംബൂംബാ’ ടീം!

യുവ താരം അസ്കര്‍ അലിയെ നായകനാക്കി നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയുന്ന സിനിമയാണ് ഒരു ക്രൈം കോമഡി ത്രില്ലർ ആയ ജീംബൂംബാ. ഇപ്പോഴിതാ ജീംബൂംബാ ടീം പ്രേക്ഷകർക്കായി ഒരുക്കുന്നത് ഓഡീഷന്‍ ഇല്ലാതെ നേരെ സിനിമയില്‍ മുഖം കാണിക്കാന്‍ ഉള്ള സുവർണ്ണാവസരമാണ്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്. എന്നാൽ അവരിൽ പലരും ഓഡിഷൻ എന്ന കടമ്പയിൽ തടഞ്ഞു വീഴാറാണ് പതിവ്.

അങ്ങനെയുള്ളവർക്കും തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ ആയി ഒരു സുവര്‍ണാവസരം തന്നെയാണ് ജീബൂബാ ടീം ഒരുക്കുന്നത്. ഒരുപക്ഷെ മലയാള സിനിമാ ചരിത്രത്തിലാദ്യമായി ആവും ഓഡീഷനില്ലാതെ സിനിമയില്‍ മുഖം കാണിക്കാനായി പ്രേക്ഷകർക്ക് അവസരം ഒരുങ്ങുന്നത്. ഇതിനായി പ്രേക്ഷകര്‍ ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം മാത്രമാണ്. jbbmovie2019@gmail.com എന്ന മെയിലിലേക്ക് ഒരു മൊബൈലില്‍ ഒരു മരണം ലൈവായി കാണുന്ന വീഡിയോ 10 സെക്കന്‍റ് ഷൂട്ട് ചെയ്ത് അയക്കുകയാണ് വേണ്ടത്. ഈ വീഡിയോ കാണുന്ന സമയം രാത്രിയാണ് എന്നത് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം . തിരഞ്ഞെടുക്കപ്പെടുന്ന നിലവാരമുള്ള വീഡിയോകൾ ഈ ചിത്രത്തിൽ അങ്ങനെ തന്നെ ചേർക്കപ്പെടുകയാണ് ചെയ്യുക. പ്രായഭേദമന്യേ എല്ലാവർക്കും ഇതിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

മിസ്റ്റിക്ക് ഫ്രൈയിംസിന്‍റെ ബാനറില്‍ സച്ചിന്‍ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഈ ചിത്രം അടുത്ത ഫെബ്രുവരിയില്‍ ആണ് റിലീസിനൊരുങ്ങുന്നത്. അസ്‌കർ അലിക്കൊപ്പം അപര്‍ണ ബാലമുരളി, ബൈജു സന്തോഷ്, അനീഷ് ഗോപാല്ർ , ലിമു ഷങ്കര്‍, അഞ്ചു കുര്യന്‍, കണ്ണന്‍ നായര്‍, നേഹ സക്സേന തുടങ്ങിയവാരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എസ് ജയഹരി സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അനൂപ് വി ഷൈലജയും എഡിറ്റ് ചെയ്യുന്നത് പ്രകാശ് റാണയുമാണ്.

സസ്പെൻസ് ത്രില്ലർ പവിഴമല്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗോപി സുന്ദർ പുറത്തിറക്കി!

ഫഹദ് ഫാസിൽ എന്റെ അടുത്ത് എത്തിയത് അസിസ്റ്റന്റ് ഡയറക്ടറാവാൻ: ലാൽ ജോസ്