in

50 കോടി ക്ലബ്ബിൽ ‘കുറുപ്പ്’; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ…

50 കോടി ക്ലബ്ബിൽ ‘കുറുപ്പ്’; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ…

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘കുറുപ്പ്’ 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ആണ് ഇക്കാര്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ട് നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും വാക്കുകളാൽ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എന്ന് ദുൽഖർ കുറിച്ചു.

തുറന്ന കൈകളാൽ സ്വീകരിച്ചതിന്, തീയേറ്ററുകളിൽ തിരികെ എത്തിയതിന്, ഇത്രയും സ്നേഹം ഞങ്ങൾക്ക് തന്നതിന്.. നന്ദി എന്ന് ദുൽഖർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിക്കുന്നു.

“ഇത് എന്യോ‍റെ എന്‍റെ ടീമിന്‍റെയോ മാത്രം വിജയമല്ല. ഇത് എല്ലാവരുടെയും വിജയമാണ്. കൂടുതൽ ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിക്കാം. സാധാരണ രീതിയിലേക്ക് മടങ്ങാം. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹവും നന്ദിയും.” – ദുൽഖർ എഴുതി നിർത്തുന്നു.

ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് എന്ന ഈ ചിത്രം സംവിധാനം ചെയ്തത്.

കുറുപ്പിന് പിന്നിൽ ലൂസിഫർ നൽകിയ ആവേശം; ദുൽഖർ പറയുന്നു…

‘മരക്കാർ’ ഒന്നാമന്‍; നേട്ടം രാജമൗലി ചിത്രത്തെയും പുഷ്പയെയും പിന്നിലാക്കി..!