കുറുപ്പിന് പിന്നിൽ ലൂസിഫർ നൽകിയ ആവേശം; ദുൽഖർ പറയുന്നു…
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിയേറ്ററുകൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകി കൊണ്ട് ആണ് കുറുപ്പ് തിയേറ്ററുകളിൽ എത്തിയത്. ആ പ്രതീക്ഷകൾ തെറ്റിക്കാതെയുള്ള പ്രകടനം ആണ് ബോക്സ് ഓഫീസിൽ ചിത്രം കാഴ്ച വെക്കുന്നതും. ദുൽഖർ സൽമാൻ ടൈറ്റിൽ റോളിൽ എത്തുന്നത് ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന ചിത്രമാണ്. കുറുപ്പിന്റെ നിർമ്മാതാവ് കൂടിയാണ് ദുൽഖർ സൽമാൻ.
36 കോടിയോളം ബഡ്ജറ്റിൽ ആണ് ചിത്രം പൂർത്തിയാക്കിയത്. തീയേറ്ററുകളിൽ എത്തിക്കുമ്പോൾ ചിലവ് 40 കോടി രൂപയ്ക്ക് മുകളിൽ എത്തിയിട്ടുണ്ട് എന്ന് സഹ നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു.
ഇത്രയും വലിയ ഒരു ബഡ്ജറ്റ് ചിത്രത്തിലേക്ക് നയിച്ചത് എന്താണ് എന്നതിന് ദുൽഖർ സൽമാന് കൃത്യമായ മറുപടി ഉണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന് ഇതിൽ വലിയ ഒരു പങ്കുണ്ട് എന്ന് ദുൽഖർ വ്യക്തമാക്കുന്നു.
ലൂസിഫർ പോലുള്ള വലിയ സിനിമകൾ കേരളത്തിനും ഇന്ത്യയ്ക്ക് പുറത്തും തുറന്ന് വാതിലുകൾ ആവേഷമായി എന്നും ഓവർസീസ് ബിസിനസും ഒടിടിയും എല്ലാം പുതിയ സാധ്യതകൾ ഉണ്ടാക്കി വലിയ സിനിമ ആലോചിക്കാനുള്ള അന്തരീക്ഷമുണ്ടാക്കി എന്ന് ദുൽഖർ പറയുന്നു.
ഷൂട്ട് തുടങ്ങിയതിന് ശേഷവും വലുതായ സിനിമ ആണ് കുറുപ്പ് എന്നും കഥ പറയുന്ന രീതിയും ഒക്കെ കുറുപ്പ് വലിയ ഒരു സിനിമ ആകുന്നതിലേക്ക് നയിച്ച ഘടകങ്ങൾ ആണെന്ന് ദുൽഖർ കൂട്ടിചേർക്കുന്നു.
കുറുപ്പ് നവംബർ 12 വെള്ളിയാഴ്ച ആണ് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഡബ്ബ് ചെയ്‌ത ചിത്രത്തിന്‍റെ പതിപ്പ് എത്തിയിട്ടുണ്ട്.