in

‘മരക്കാർ’ ഒന്നാമന്‍; നേട്ടം രാജമൗലി ചിത്രത്തെയും പുഷ്പയെയും പിന്നിലാക്കി..!

ഒന്നാം നമ്പർ മരക്കാർ; നേട്ടം രാജമൗലി ചിത്രത്തെയും പുഷ്പയെയും പിന്നിലാക്കി…

ദേശീയ പുരസ്‌കാര നേട്ടങ്ങളിലൂടെ മുൻപേ തന്നെ ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ചാ വിഷയം ആയ സിനിമ ആണ് പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിന്റെ മരക്കാർ. ഇപ്പൊൾ ഇതാ ചിത്രം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെയും കാത്തിരിപ്പിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

ഐഎംഡിബിയുടെ മോസ്റ്റ് ആൻറ്റിസപേറ്റ്ഡ് മൂവീസ് ലിസ്റ്റിൽ ആണ് മരക്കാർ എല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഐഎംഡിബിയിലെ പേജ് സന്ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ പട്ടിക തയ്യാർ ആക്കുന്നത്. മുന്നിൽ നിൽക്കുന്ന പത്ത് ചിത്രങ്ങൾ ആണ് ഇതിൽ സ്ഥാനം പിടിക്കുന്നത്. ഈ ചിത്രങ്ങളിൽ 33.5 ശതമാനം പേജ് സന്ദർശനങ്ങളും കയ്യടക്കി വെച്ചിരിക്കുന്നത് മരക്കാർ ആണ്.

പിന്നിലാക്കിയ ചിത്രങ്ങൾ മരക്കാറിനെക്കാൾ വലിയ ബഡ്ജറ്റിൽ നിർമ്മിച്ചവയും ബോളിവുഡിലെയും തെലുങ്ക് പോലുള്ള വലിയ ഇൻഡസ്ട്രികളിലെയും വമ്പൻ ചിത്രങ്ങള്‍ ആണ്. ഇത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനകരമായ നേട്ടമാണ്.

ബാഹുബലി എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രത്തിന്‍റെ സംവിധായകൻ ഒരുക്കുന്ന ‘ആർ ആർ ആർ’ എന്ന ചിത്രവും അല്ലു അർജുൻ ചിത്രം ‘പുഷ്പ’യെയും ബഹുദൂരം പിന്നിലാക്കിയാണ് മരക്കാറിന്‍റെ ഈ നേട്ടം. മൂന്നും നാലും സ്ഥാനത്ത് ആണ് ഈ ചിത്രങ്ങൾ. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചിത്രം ‘ബണ്ടി ഓർ ബബ്ലി 2’ ആണ്.

‘ആര്‍ ആര്‍ ആര്‍’ എന്ന രാജമൌലി ചിത്രം ആകട്ടെ തെലുങ്കിലെ ഏറ്റവും വലിയ പ്രതീക്ഷ കല്‍പ്പിക്കുന്നതും ബാഹുബലി പോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്നതുമായ ചിത്രമാണ്. കൂടാതെ തെലുങ്ക്‌ സൂപ്പര്‍ താരങ്ങള്‍ ആയ എന്‍ ടി ആര്‍, റാം ചാരൺ എന്നിവരും ബോളിവുഡ് സൂപ്പർ താരമായ അജയ് ദേവ്ഗൺ, ബോളിവുഡ് താരം ആലിയ ഭട്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് താര സമ്പന്നമായ ചിത്രമാണ്. ഇത്തരത്തില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ പ്രധാന വേഷത്തില്‍ തന്നെ എത്തുന്ന ഈ ചിത്രത്തിനെ മരക്കാർ പിന്നിലാക്കുക എന്നത് മലയാള സിനിമയ്ക്ക് വലിയ നേട്ടം ആണ്.

ആദ്യ 10ൽ സ്ഥാനം കണ്ടെത്താൻ മറ്റൊരു മലയാള സിനിമയ്ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് മലയാള സിനിമക്ക് വീണ്ടും അഭിമാനിക്കാം. ‘മിന്നൽ മുരളി’ എന്ന ടോവിനോ ജോസഫ് – ബേസിൽ ജോസഫ് ചിത്രത്തിന് ആണ് ഈ നേട്ടം. 8 ആം സ്ഥാനം ആണ് ഈ ചിത്രത്തിന് ഉള്ളത്.

50 കോടി ക്ലബ്ബിൽ ‘കുറുപ്പ്’; നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ…

കളക്ഷൻ കുറച്ച് കാണിച്ചു; ‘കുറുപ്പ്’ നിർമ്മാതാക്കൾ ഫിയോക്കിന് പരാതി നൽകി…