തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ദുൽഖറിന്റെ ക്രൈം ത്രില്ലർ സീരീസ്; ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’ ടീസർ…

തുടരെ തുടരെ ചിത്രങ്ങളുമായി പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് വളരെയധികം അടുക്കുക ആണ് മലയാളത്തിന്റെ ദുൽഖർ സൽമാൻ. അടുത്തതായി ദുൽഖർ സന്നിന്ധ്യം അറിയിക്കാൻ പോകുന്നത് നെറ്റ്ഫ്ലിക്സിന്റെ സീരീസിൽ ആണ്. ദ് ഫാമിലി മാൻ എന്ന ഹിറ്റ് സീരിസ് സൃഷ്ടിച്ച രാജ് ആൻഡ് ഡികെ ഒരുക്കുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന സീരീസിൽ ആണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്. കോമിക് ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് ദുൽഖറിന്റെ ആദ്യ വെബ് സീരീസ് കൂടി ആണ്. രാജ്കുമാർ റാവു, ആദർശ് ഗൗരവ്, ടി ജെ ഭാനു, ഗുൽഷൻ ദേവയ്യ എന്നിവർ ആണ് ദുൽഖറിന് ഒപ്പം ഈ സീരീസിൽ പ്രധാന വേഷത്തിൽ എത്തുന്ന താരങ്ങൾ. കുറ്റകൃതിങ്ങളുടെ ലോകത്തെ പ്രണയത്തിന്റെയും നിഷ്കളങ്കതയും ആണ് ഈ സീരീസിൽ ചിത്രീകരിക്കുന്നത്.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ സീരീസിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ടിരിക്കുക ആണ്. രാജ്കുമാർ, ദുൽഖർ അടക്കമുള്ള താരങ്ങളുടെ ദൃശ്യങ്ങൾ ടീസറിൽ കാണാൻ കഴിയുന്നുണ്ട്. റെട്രോ സൗന്ദര്യാത്മകത നിറഞ്ഞു നിൽക്കുന്ന ടീസർ പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്നുണ്ട്. എന്ന ക്യാപ്ഷൻ നൽകിയാണ് നിർമ്മാതാക്കൾ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസർ: