in ,

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ”; ‘കിംഗ്‌ ഓഫ് കൊത്ത’ ഓണത്തിന്, സ്‌പെഷ്യൽ വീഡിയോ പുറത്ത്…

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ”; ‘കിംഗ്‌ ഓഫ് കൊത്ത’ ഓണത്തിന്, സ്‌പെഷ്യൽ വീഡിയോ പുറത്ത്…

ഇന്ന് ഇന്ത്യയിലെ നിരവധി ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു മലയാളത്തിന്റെ പ്രിയ യുവതാരമായ ദുൽഖർ സൽമാൻ. അദ്ദേഹത്തിൽ നിന്നൊരു മാസ് ചിത്രമാണ് ആരാധകർ ഇനി പ്രതീക്ഷിക്കുന്നത്. പുതിയ ചിത്രമായ ‘കിംഗ്‌ ഓഫ് കൊത്ത’യിലൂടെ അത് യാഥാർഥ്യമാകുകയാണ്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ സംവിധാന സംരംഭം കൂടിയായ ചിത്രത്തിന്റെ ബിഗ് അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

95 ദിവസമായി തമിഴ് നാട്ടിലെ കരൈകുടിയിലെ നടന്നുവന്ന ചിത്രീകരണം പൂർത്തിയായിരിക്കുക ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഒരു പാക്ക് അപ്പ് വീഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടു. 44 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ദുൽഖറിന്റെ ഒരു ഡയലോഗിലൂടെ ആണ് ആരംഭിക്കുന്നത്.

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” എന്ന ഡയലോഗ് ആണ് ദുൽഖർ പറയുന്നത്. ശേഷം ചിത്രത്തിന്റെ അണിയറപ്രവർത്തകർ താരത്തിന് ഒപ്പം ആഘോഷത്തോടെ ചേരുന്നത് ആണ് കാണാൻ കഴിയുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും എന്ന വിവരവും ഈ വീഡിയോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ഉണ്ടാവും ചിത്രത്തിന്. വീഡിയോ കാണാം:

1000 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാനിലൂടെ ബോളിവുഡിന് ഗംഭീര തിരിച്ചുവരവ്…

“ഇന്നെൻ നായികയാണിവൾ നയൻതാര”; ‘ഓ മൈ ഡാർലിംഗ്’ സിനിമയിലെ ഗാനം പുറത്ത്…