in , ,

“ഇന്നെൻ നായികയാണിവൾ നയൻതാര”; ‘ഓ മൈ ഡാർലിംഗ്’ സിനിമയിലെ ഗാനം പുറത്ത്…

“ഇന്നെൻ നായികയാണിവൾ നയൻതാര”; ‘ഓ മൈ ഡാർലിംഗ്’ സിനിമയിലെ ഗാനം പുറത്ത്…

ബാലതാരമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട അനിഖ സുരേന്ദ്രൻ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിംഗ്’. നവാഗതനായ ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം പുതുതലമുറയിലെ കൗമാര പ്രണയത്തിന്റെ കഥ പറയുന്ന റൊമാന്റിക് ചിത്രമാണ്. ജെനി എന്ന കഥാപാത്രമായി അനിഖ അഭിനയിക്കുന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് ജോ ആൻഡ് ജോ ഫെയിം മെൽവിൻ ബാബു ആണ്.

ചിത്രത്തിന്റെ ട്രെയിലർ മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവന്നിരിക്കുകയാണ്. ‘നയൻതാര’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനമാണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. കെ എസ് ഹരിശങ്കർ, കീർത്തന ശബരീഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന് ഷാൻ റഹ്മാൻ ആണ് സംഗീതം ഒരുകിയിരിക്കുന്നത്.

അനിഖ, മെൽവിൻ എന്നിവരെ കൂടാതെ ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത് മുകേഷ്, മഞ്ജു പിള്ള, ജോണി ആന്റണി, ലെന, വിജയരാഘവൻ, നന്ദു, ഷാജു ശ്രീധർ തുടങ്ങിയവർ ആണ്. ജിനേഷ് കെ ജോയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആഷ്ട്രീ വെഞ്ചേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമ്മിക്കുന്ന ചിത്രത്തിന് അൻസാർ ഷാ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ലിജോ പോൾ ആണ് എഡിറ്റർ. വീഡിയോ ഗാനം:

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ”; ‘കിംഗ്‌ ഓഫ് കൊത്ത’ ഓണത്തിന്, സ്‌പെഷ്യൽ വീഡിയോ പുറത്ത്…

“1200 നർത്തകർ, 13 മില്യൺ കാഴ്ചക്കാർ”; തരംഗമായി രൺബീർ – ശ്രദ്ധ ടീമിന്റെ ഗാനം…