in

1000 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാനിലൂടെ ബോളിവുഡിന് ഗംഭീര തിരിച്ചുവരവ്…

1000 കോടി ക്ലബിൽ ‘പത്താൻ’; കിംഗ്‌ ഖാനിലൂടെ ബോളിവുഡിന് ഗംഭീര തിരിച്ചുവരവ്…

ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ബോളിവുഡ് ചിത്രം ‘പത്താൻ’ സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. മികച്ച കളക്ഷനുമായി ചിത്രം റെക്കോർഡുകൾ മറികടന്ന് ഇപ്പോളും പ്രദർശനങ്ങൾ തുടരുകയാണ്. കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ നായകനായ ചിത്രം 1000 കോടി കളക്ഷൻ ആഗോളതലത്തിൽ നേടി കഴിഞ്ഞു എന്ന സ്ഥിരീകരണം ആണിപ്പോൾ നിർമ്മാതാക്കളിൽ നിന്ന് വന്നിരിക്കുന്നത്. ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷൻ സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

1000 കോടി രൂപ ആഗോളതലത്തിൽ വാരിക്കൂട്ടിയ പത്താൻ ഇന്ത്യയിൽ നിന്ന് ഗ്രോസ് കളക്ഷൻ ആയി നേടിയത് 623 കോടി ആണ്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 516.92 കോടി ആണ്. ഓവർസീസിലും വൻ തരംഗമായ പത്താൻ, അവിടങ്ങളിൽ നിന്ന് നേടിയത് 45.97 മില്യൺ ഡോളർ ആണ്. ഇന്ത്യൻ രൂപയിൽ ഇത് 377 കോടി ആണ്. ഫേസ് 1 റിലീസിലൂടെ ആദ്യമായി ആണ് ഒരു ഹിന്ദി ചിത്രം 1000 കോടി ക്ലബിൽ സ്ഥാനം പിടിക്കുന്നത്. മുൻപ് ആമിർ ഖാൻ ചിത്രം ദംഗൽ 1000 കോടി കളക്ഷൻ മറികടന്നിരുന്നു എങ്കിലും അത് മാസങ്ങൾക്ക് ശേഷം ചൈനീസ് പതിപ്പ് റിലീസ് ചെയ്തതിലൂടെ ആയിരുന്നു.

അതേസമയം, 1000 കോടി ക്ലബിൽ ഇടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായി പത്താൻ മാറിയിട്ടുണ്ട്. ബാഹുബലി 2, ദംഗൽ, ആർആർആർ, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷമാണിപ്പോൾ പത്താനും 1000 കോടി ക്ലബിൽ സ്ഥാനം നേടിയിരിക്കുന്നത്. സൽമാൻ ഖാന്റെ ടൈഗർ ഫ്രാഞ്ചൈസി, ഹൃത്വിക് റോഷന്റെ വാർ ഫ്രാഞ്ചൈസി എന്നിവ ഉൾപ്പെടുന്ന യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ചിത്രമാണ് പത്താൻ. ടൈഗർ-വാർ ഫ്രാഞ്ചൈസി ചിത്രങ്ങൾക്കും പത്താന്റെ ഈ അതിഗംഭീരം വിജയം ഗുണകരമായി തീരും എന്നത് തീർച്ച.

ബ്രഹ്മാണ്ഡ ലൊക്കേഷൻ ഹണ്ട് പൂർത്തിയായി; ‘എമ്പുരാൻ’ ഷൂട്ടിംഗ് ഓഗസ്റ്റിൽ, അപ്‌ഡേറ്റുകൾ…

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ”; ‘കിംഗ്‌ ഓഫ് കൊത്ത’ ഓണത്തിന്, സ്‌പെഷ്യൽ വീഡിയോ പുറത്ത്…