in

മെഗാ ബഡ്ജറ്റിൽ ഫാൻ്റസി സൂപ്പർഹീറോ ചിത്രം; സംവിധാനം ഉണ്ണി മുകുന്ദൻ!

മെഗാ ബഡ്ജറ്റിൽ ഫാൻ്റസി സൂപ്പർഹീറോ ചിത്രം; സംവിധാനം ഉണ്ണി മുകുന്ദൻ!

ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധാന കുപ്പായമണിയുന്നു എന്നത് ആണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. കഥ ഒരുക്കിയതും നായക വേഷത്തിൽ എത്തുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

ഐതിഹ്യങ്ങളിൽ വിശ്വസിച്ചും അറിഞ്ഞും അവയുടെ ചരിത്രവും അതിലെ ത്യാഗങ്ങളും ധീരതയും മാന്ത്രികതയും കേട്ട് വളർന്ന താൻ എന്ന കുട്ടി ഒരു നായകനെ കണ്ടെത്തിയത് പുസ്തകങ്ങൾ, സിനിമകൾ, നാടോടി കഥകൾ, ചെറിയ ആക്ഷൻ രൂപങ്ങൾ എന്നിവയിൽ നിന്ന് മാത്രമല്ല, തന്റെ സ്വപ്നങ്ങളിൽ നിന്ന് കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ, അവരെ കുറിച്ചു സ്വപ്നം കണ്ടു വളർന്ന തന്നിലെ കുട്ടി ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ല എന്നും, അതിന്റെ ഫലമായി, ആ കുട്ടിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഒരു കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ പറയാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തമായ ഒരു സൂപ്പർ ഹീറോ കഥയാണ് ഇതിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രഹ്മാണ്ഡ കാൻവാസിൽ മെഗാ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ വൈകാതെ തന്നെ പുറത്തു വിടും. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. ഈ വർഷം ഒരു വലിയ തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുക.

കുട്ടികൾക്കും യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മെഗാ മാസ്സ് ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ആയിരിക്കും ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം. മലയാളം കൂടാതെ ഇന്ത്യയിലെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ഷണ്മുഖനൊപ്പം ആഘോഷമാകാൻ തലയും പിള്ളേരും; ‘ഛോട്ടാ മുംബൈ’ റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്റർ പുറത്ത്…

“ഇടിക്ക് പവർ കൂടും”; ദുൽഖറിന്റെ ‘ഐ ആം ഗെയിം’ൽ കിൽ വില്ലനും അൻപറിവ് ടീമും!