in

വീണ്ടും ദിലീപ്- മഞ്ജു ബോക്സ് ഓഫീസ് പോരാട്ടം; കമ്മാരനും മോഹൻലാലും ഒരേ ദിവസം!

വീണ്ടും ദിലീപ്- മഞ്ജു ബോക്സ് ഓഫീസ് പോരാട്ടം; കമ്മാരനും മോഹൻലാലും ഒരേ ദിവസം!

ഒരിക്കൽ കൂടി ദിലീപ് – മഞ്ജു വാര്യർ ബോക്സ് ഓഫീസ് പോരാട്ടത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു. ഈ വരുന്ന ഏപ്രിൽ 14 ന് ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവത്തിന് ഒപ്പം ബോക്സ് ഓഫീസിൽ മത്സരിക്കാൻ എത്തുന്നത് മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ‘മോഹൻലാൽ’ എന്ന ചിത്രമാണ്. ഇതിന് മുൻപേ രാമലീല – ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ ദിലീപും മഞ്ജുവും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയുരുന്നു. കഴിഞ്ഞ വർഷം പൂജ റിലീസ് ആയാണ് ഈ ചിത്രങ്ങൾ എത്തിയത്.

ആ പോരാട്ടത്തിൽ രണ്ടു പേരും അർഹിച്ച വിജയം നേടി എന്ന് തന്നെ പറയാം. ‘രാമലീല’ വമ്പൻ ഹിറ്റായി മാറിയപ്പോൾ ‘ഉദാഹരണം സുജാത’ എന്ന ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയെടുത്തു കൊണ്ട് പ്രദർശന വിജയം നേടി. ഏകദേശം നൂറു ദിവസത്തോളം ഈ രണ്ടു ചിത്രങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. ദിലീപും മഞ്ജുവും തങ്ങളുടെ കരിയറിലെ മികച്ച പ്രകടനങ്ങൾ തന്നെയാണ് ഈ ചിത്രങ്ങളിലൂടെ നൽകിയത്.

 

 

ഇത്തവണത്തെ പോരാട്ടത്തിൽ, വമ്പൻ ബഡ്ജറ്റും താര നിരയുമുള്ള ‘കമ്മാര സംഭവം’ ദിലീപിന് മുൻതൂക്കം നൽകുമ്പോൾ മലയാള സിനിമയിലെ താര ചക്രവർത്തിയായ മോഹൻലാലിന്‍റെ പേരുള്ള സിനിമയുമായാണ് മഞ്ജു വാര്യർ എത്തുന്നത് എന്നത് പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തെ കുറിച്ച് വലിയ ഹൈപ്പ് സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ‘മോഹൻലാൽ’ എന്ന പേരിന് തന്നെ മറ്റെന്തിനേക്കാളും വലിയ ജനശ്രദ്ധ ആകർഷിക്കാൻ കഴിയുമെന്നത് കൊണ്ട് ഒരിക്കൽ കൂടി ഒരു കടുത്ത ബോക്സ് ഓഫീസ് പോരാട്ടം തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.

രണ്ട് ചിത്രങ്ങളും വലിയ വിജയം നേടട്ടെ എന്ന് ആഗ്രഹിക്കുക ആണ് മലയാള സിനിമാ സ്നേഹികള്‍. കാരണം മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്നത് വളരെ മോശം അവസ്ഥയിലൂടെ ആണ്. പ്രണവ് മോഹൻലാൽ ചിത്രം ആദി മാത്രം ആണ് ഈ വർഷത്തെ ഇതുവരെയുള്ള ഏക ബ്ലോക്ക്ബസ്റ്റർ. സുഡാനി ഫ്രം നൈജീരിയ ഇപ്പോൾ സൂപ്പർ ഹിറ്റുമായി കഴിഞ്ഞു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രവും വിജയകരമായി മുന്നേറുന്നു. ഇവ മാറ്റി നിർത്തിയാൽ വമ്പൻ വിജയങ്ങൾ മലയാള സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ് ഈ വർഷം.

‘ലാ..ലാ..ലാലേട്ടാ’; മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഗാനവും ദൃശ്യങ്ങളും ഹിറ്റ്‌!

മമ്മൂട്ടി കോട്ടയം കുഞ്ഞച്ചൻ ആയി അവതരിക്കും; ട്രോളുകൾക്ക് നന്ദി പറഞ്ഞു നിർമ്മാതാവ് വിജയ് ബാബു!