മാറ്റിവെച്ച മാസ് പരിവേഷം തിരിച്ചെടുത്ത് പൃഥ്വി; കടുവ ടീസർ…

വലിയ ഒരു ഇടവേളയ്ക്ക് ശേഷം മാസ് പരിവേഷത്തിൽ വീണ്ടും എത്തുക ആണ് പൃഥ്വിരാജ്. മാസ് സിനിമകളുടെ തമ്പുരാൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഷാജി കൈലാസിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
ഇപ്പോളിതാ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്. പൃഥ്വിരാജിന്റെ ഡയലോഗ്സ് അടക്കമുള്ള ടീസറിന് 57 സെക്കന്റ് ആണ് ദൈര്‍ഘ്യം. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത മാജിക് ഫ്രെയിസിന്റെ യൂട്യൂബ് ചാനലിൽ ആണ് ടീസർ റിലീസ് ചെയ്തത്.
ടീസര്‍ കാണാം:
മാസ് ഡയലോഗുകളും ആക്ഷൻ സീനുകളും കൊണ്ട് നിറയുന്ന ടീസർ മാസ് ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വിരുന്ന് ആകും എന്ന സൂചന ആണ് നൽകുന്നത്. അകമ്പടിയായി മാസ് ബിജിഎം കൂടിയാകുമ്പോൾ തിയേറ്റർ അനുഭവം മികച്ചത് ആകും എന്നത് തീർച്ച.
90 കളുടെ അവസാനത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കടുവാകുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രരത്തെ ആണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വില്ലൻ വേഷത്തിൽ എത്തുന്നത് വിവേക് ഒബ്റോയ് ആണ്.

സംയുക്ത മേനോൻ, ദിലീഷ് പോത്തൻ, അജു വർഗീസ്, സിദ്ദിഖ്, ജനാർദ്ദനൻ, സീമ, രാഹുൽ മാധവ്, സുദേവ് നായർ, അർജുൻ അശോകൻ, പ്രിയങ്ക, കൊച്ചു പ്രേമൻ തുടങ്ങി വലിയ ഒരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തും.