in

‘കുഞ്ഞാലി മരക്കാർ അവര് എടുക്കുവാണേൽ എടുക്കട്ടേ എന്ന് വിചാരിച്ചു ബ്രേക് എടുത്തു’: മോഹൻലാൽ

‘കുഞ്ഞാലി മരക്കാർ അവര് എടുക്കുവാണേൽ എടുക്കട്ടേ എന്ന് വിചാരിച്ചു ബ്രേക് എടുത്തു’: മോഹൻലാൽ

ഒരു കേരളപിറവി ദിനത്തിൽ ആണ് മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ കുഞ്ഞാലി മരക്കാറിനെ കുറിച്ചൊരു ചിത്രം വരുന്നു എന്ന് വാർത്തകൾ വന്നത്. താമസിക്കാതെ തന്നെ കുഞ്ഞാലി മരക്കാർ ചിത്രം മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമാസ് എന്ന പ്രൊഡക്ഷൻ കമ്പനിയും പ്രഖ്യാപിച്ചു.

രണ്ട് സിനിമകൾ വേണ്ട അത് കൊണ്ട് പ്രിയദർശൻ പ്രോജക്റ്റിൽ നിന്ന് പിന്മാറുന്നു എന്ന വാർത്ത ആണ് പിന്നീട് വന്നത്. എന്നാൽ മമ്മൂട്ടി ചിത്രത്തിന്റെ ഒരു വിവരവും പിന്നീട് വരാതെ ഇരുന്നപ്പോൾ 8 മാസം വരെ കാത്തിരിക്കും എന്നും ആ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചില്ലേൽ തന്റെ ചിത്രവുമായി മുന്നോട്ട് പോകും എന്ന് പ്രിയദർശൻ പറഞ്ഞിരുന്നു.

അതിന് ശേഷം മമ്മൂട്ടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ സെല്‍ഫി അല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നതും ഇല്ല, പ്രിയദർശൻ ആകട്ടെ സ്വന്തം ചിത്രവുമായി മുന്നോട്ട് പോകുകയും റെക്കോർഡ് വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോളിതാ ഈ വിഷയത്തെ കുറിച്ചു മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി.

വർഷങ്ങളായി പല ഘട്ടങ്ങളിൽ ചർച്ച ചെയ്ത മരക്കാർ എന്ന വലിയ സ്വപ്‍നം ചിത്രമാക്കാൻ ഒരുങ്ങിയപ്പോൾ ഇടയ്ക്ക് വന്ന ഒരു ബ്രേക്കിനെ പറ്റി സംസാരിച്ചപ്പോൾ ആണ് മോഹൻലാൽ ഇക്കാര്യം പരാമർശിച്ചത്.

‘വേറെ ആരൊക്കെയോ കുഞ്ഞാലി മരക്കാർ എടുക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഒരു ബ്രേക് ഇതിന് നൽകി. അവര് എടുക്കുക ആണെങ്കിൽ എടുക്കട്ടേ എന്ന് കരുതി. രണ്ട് വലിയ സിനിമകൾ വരേണ്ട കാര്യമില്ലല്ലോ. പിന്നെ അവര് എടുക്കുന്നില്ല എന്ന് ധാരണ വന്നപ്പോൾ ആണ് ഞങ്ങൾ ഇതിലേക്ക് വന്നത്.’ – മോഹൻലാൽ പറഞ്ഞു.

മലയാള സിനിമാ ലോകത്ത് പരസ്പര ബഹുമാനം കണക്കില്‍ എടുത്ത് സ്വപ്ന സിനിമ പോലും ഒരു മത്സരത്തിന്‍റെ പേരില്‍ വേണ്ട എന്ന് വെക്കാന്‍ പോലും തയ്യാറായി മോഹന്‍ലാല്‍-പ്രിയന്‍ ടീം എന്നത് പ്രശംസിക്കേണ്ട കാര്യമാണ്.

ഇപ്പോളിതാ, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രമായി, ഇന്ത്യൻ സിനിമയിലെ മികച്ച ചിത്രമായി ദേശീയ അവാർഡും സ്വന്തമാക്കി പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിന്റെ ചിത്രം പ്രദർശനത്തിന് എത്തുന്നു.

മാറ്റിവെച്ച മാസ് പരിവേഷം തിരിച്ചെടുത്ത് പൃഥ്വി; കടുവ ടീസർ…

മോഹൻലാൽ ചിത്രം മരക്കാറിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും സിനിമാ ലോകവും…