in

മരക്കാറിന് റിസെർവേഷനിൽ നിന്ന് 100 കോടി ക്ലബ്ബ് എന്ന് നിർമ്മാതാക്കൾ…

മരക്കാറിന് റിസെർവേഷനിൽ നിന്ന് 100 കോടി ക്ലബ്ബ് എന്ന് നിർമ്മാതാക്കൾ…

നാളെ (ഡിസംബർ 2ന്) ആണ് മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ റിലീസിന് എത്തുന്നത്. നിരവധി തിയേറ്ററുകളിൽ മുൻപ് പ്രീ ബുക്കിങ് തുടങ്ങിയിരുന്നതിന് വമ്പൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.

എങ്കിലും 100 ശതമാനം പ്രേക്ഷകരെ ഉൾകൊള്ളാക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കും എന്ന പ്രതീക്ഷയില്‍ നിരവധി തിയേറ്ററുകൾ കാത്തു നിന്നതിനാൽ എല്ലാ തിയേറ്ററുകളിലും പൂർണമായി പ്രീ ബുക്കിംഗ് ആരംഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു. എല്ലായിടത്തും വമ്പൻ പ്രതികരണം ആണ് ലഭിച്ചത് എന്ന് നിസ്സംശയം പറയാം.

തിരുവനന്തപുരം ഏരീസ് പ്ലസ്‌ തിയേറ്ററിന്റർ ബുക്കിംഗ് സൈറ്റ് വരെ തകർന്നു എന്ന് ഉടമ സോഹൻ റോയ് ഇന്നലെ അറിയിച്ചിരുന്നു. അത്രത്തോളം ട്രാഫിക് ബുക്കിംഗ് സൈറ്റിൽ എത്തി എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോളിതാ, നിർമ്മാതാക്കൾ പുറത്തിറക്കിയ മരക്കാർ പോസ്റ്റർ ആണ് ചർച്ച ആകുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി റിസെർവേഷനിൽ നിന്ന് മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി എന്ന് പോസ്റ്ററിൽ വെളിപ്പെടുത്തുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ചിത്രവും ഈ നേട്ടം കൈവരിച്ചിട്ടില്ല എന്നിരിക്കെ മലയാള സിനിമയെ സംബന്ധിച്ചു ഇത് സ്വപ്ന സമാനമായ നേട്ടമാണ്. സോഷ്യൽ മീഡിയയിൽ ആകട്ടെ മോഹൻലാൽ ഫാൻസ് തന്നെ ഇത് അംഗീകരിക്കാൻ തയ്യാർ ആയിട്ടില്ല എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

റിലീസ് ദിവസം കൊണ്ട് 100 കോടി നേടുക എന്നത് സാധ്യമല്ലാത്ത ഒന്നാണ് എന്ന് ബോക്സ് ഓഫീസ് ട്രാക്കേർസ് വിലയിരുത്തുന്നു. എന്നാൽ മരക്കാറിന് നാല് ദിവസത്തെ വീക്കെൻഡ് കളക്ഷനിൽ നിന്ന് 100 കോടി നേടാൻ എല്ലാ വിധ സാധ്യതകളും ഉണ്ടെന്നും അവർ വിലയിരുത്തുന്നുണ്ട്. മുൻപ്, 50 കോടി ആദ്യ ദിനത്തിൽ തന്നെ കളക്ഷൻ നേടാൻ കഴിയും എന്നായിരുന്നു ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നത്.

ഇത്തരത്തിൽ നാല് ദിവസത്തെ കളക്ഷൻ 100 കോടി കടക്കാൻ സാധ്യത ഉള്ളതിനാൽ പ്രീ ബുക്കിംഗ് സെയിലിസിലൂടെ 100 കോടി ക്ലബ്ബ് എന്നതിൽ ഒരു സാധ്യത കല്പിക്കുന്നുണ്ട്. വീക്കെൻഡ് ബുക്കിംഗ് എല്ലാം ഓപ്പൺ ആയിട്ടും ഉണ്ട്. അത് കൊണ്ട്, ഇതെല്ലാം ഫിൽ ആയാൽ ഈ നേട്ടം മരക്കാറിന് സ്വന്തമാക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ്.

അതേ സമയം, മരക്കാർ ആകട്ടെ 4100 സ്ക്രീനുകളിൽ 16000 ഷോകൾ ആണ് ദിവസേന കളിക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ ആകെയുള്ള 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. മലയാള സിനിമയെ സംബന്ധിച്ചു ഇത് ചരിത്ര നേട്ടമാണ്.

‘ഗംഭീരം’, മരക്കാർ ട്രെയിലർ കണ്ട് സൂപ്പർ നായിക സാമന്തയുടെ മറുപടി..!

മാറ്റിവെച്ച മാസ് പരിവേഷം തിരിച്ചെടുത്ത് പൃഥ്വി; കടുവ ടീസർ…