in

ഹാസ്യ സാമ്രാട്ടിന്‍റെ തിരിച്ചു വരവ്; വിമർശനങ്ങൾക്ക് മറുപടി നല്‍കി മകള്‍…

ഹാസ്യ സാമ്രാട്ടിന്‍റെ തിരിച്ചു വരവ്; വിമർശനങ്ങൾക്ക് മറുപടി നല്‍കി മകള്‍…

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒരു വാർത്ത ആയിരുന്നു മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ആയിരുന്ന ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്നത്. അദ്ദേഹത്തിന്റെ മകനായ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ചിത്രീകരിക്കുന്ന തൃശ്ശൂരിലെ ഒരു തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്താൻ പോകുന്നത് എന്നാണ് വാർത്തകൾ വന്നത്. പരസ്യചിത്രത്തിൽ അദ്ദേഹത്തിനൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ എന്നിവരും അഭിനയിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ അവസ്ഥയിൽ അദ്ദേഹത്തെ വെറുതെ വിട്ടു കൂടെ എന്നുള്ള മട്ടിൽ ചില വിമർശനങ്ങളും ഉണ്ടായി.

ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതി അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി ശ്രീകുമാർ വീണ്ടും അഭിനയ രംഗത്തേയ്ക്കെത്തുന്നത് എന്നും പപ്പയെക്കൊണ്ട് പറ്റുന്നത് പോലെ ചെയ്യട്ടെ എന്നും അതിനുള്ള നൽകുന്നതിന് പകരം വിമർശനം അല്ല വേണ്ടത് എന്നും പാർവതി പറയുന്നു.

സിനിമയിൽ ഉള്ള തന്റെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. . 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ജഗതിയുടെ ആരോഗ്യം ഇപ്പോഴും പൂർണ്ണമായും തിരിച്ചു കിട്ടിയിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴും സംസാരിക്കാനോ നടക്കാനോ കഴിയില്ല. തങ്ങൾ മക്കളെല്ലാവരും കൂടി ചേർന്ന് അദ്ദേഹത്തിന് അഭിനയിക്കാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കികൊടുക്കുകയാണ് എന്നും അത് അദ്ദേഹത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പാർവതി പറഞ്ഞു.

Lucifer Posters

26 ദിവസങ്ങൾ, 26 പോസ്റ്ററുകൾ; പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ലൂസിഫർ!

വിനീത് ശ്രീനിവാസന്റെ ‘പഞ്ചാരിമേളം’; കളിക്കൂട്ടുകാർ സിനിമയിലെ ഗാനം ദിലീപ് പുറത്തിറക്കി…