in

വിനീത് ശ്രീനിവാസന്റെ ‘പഞ്ചാരിമേളം’; കളിക്കൂട്ടുകാർ സിനിമയിലെ ഗാനം ദിലീപ് പുറത്തിറക്കി…

വിനീത് ശ്രീനിവാസന്റെ ‘പഞ്ചാരിമേളം’; കളിക്കൂട്ടുകാർ സിനിമയിലെ ഗാനം ദിലീപ് പുറത്തിറക്കി…

കളിക്കൂട്ടുകാർ എന്ന ചിത്രത്തിലെ പഞ്ചാരിമേളം എന്ന ഗാനം നടൻ ദിലീപ് പുറത്തിറങ്ങി. യുവ നടൻ വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹരി നാരായണന്റെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര ആണ് സംഗീതം പകർന്നിരിക്കുന്നത്. വീഡിയോ ഗാനം കാണാം:

ദേവാമൃതം സിനിമ ഹൗസ് നിർമ്മിക്കുന്ന കളിക്കൂട്ടുകാർ പി കെ ബാബുരാജ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാസി പടിക്കൽ ആണ് തിരക്കഥാകൃത്ത്. അതിശയൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസ് ആണ് ചിത്രത്തിലെ നായകൻ.

രണ്‍ജി പണിക്കര്‍, ഷമ്മി തിലകന്‍, ബൈജു, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, രാമു, സുനില്‍ സുഗത, ജെന്‍സണ്‍ ആല്‍വിന്‍, നിഫ്ഹി, സ്നേഹ, ഭാമ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മാർച്ച് 8ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഹാസ്യ സാമ്രാട്ടിന്‍റെ തിരിച്ചു വരവ്; വിമർശനങ്ങൾക്ക് മറുപടി നല്‍കി മകള്‍…

സാംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടന് വേണ്ടിയുള്ള മത്സരത്തിന് ഇവർ അണിനിരക്കുന്നു…