26 ദിവസങ്ങൾ, 26 പോസ്റ്ററുകൾ; പ്രേക്ഷകരെ ഞെട്ടിപ്പിക്കാൻ ലൂസിഫർ!
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ റിലീസിന് തയ്യാറെടുക്കുക ആണ്. ഫെബ്രുവരി 20 മുതൽ അടുത്ത 26 ദിവസങ്ങൾ, ഓരോ ദിവസവും ഓരോ പോസ്റ്ററുകൾ വീതം പുറത്തുവിടാൻ ഒരുങ്ങുക ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
ചിത്രത്തിലെ കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന പോസ്റ്ററുകൾ ആണ് ലൂസിഫർ ടീം 26 ദിവസങ്ങൾ കൊണ്ട് പുറത്തുവിടാൻ പോകുന്നത്. ഓരോ ദിവസവും ഒരു കഥാപത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. ഫെബ്രുവരി 20 മുതൽ ഓരോ ദിവസവും 10 മണിയ്ക്ക് ആണ് പോസ്റ്ററുകൾ പുറത്തുവിടുന്നത്.
ആശിർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ മുരളി ഗോപി ആണ്.
വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, കലാഭവൻ ഷാജോൺ, സാനിയ ഇയ്യപ്പൻ, സായ് കുമാർ, വിജയരാഘവൻ, നന്ദു, ബാബുരാജ്, സുനിൽ സുഗത, ബാല തുടങ്ങിയ വലിയ താര നിര തന്നെ മോഹൻലാലിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം മാർച് അവസാന വാരം സമ്മർ റിലീസ് ആയി തീയേറ്ററുകളിൽ എത്തും.