in

പോലീസായി വിനീത്, ഒപ്പം ശ്രീനിവാസനും ഷൈനും; ‘കുറുക്കൻ’ ഫസ്റ്റ് ലുക്ക്…

പോലീസായി വിനീത്, ഒപ്പം ശ്രീനിവാസനും ഷൈനും; ‘കുറുക്കൻ’ ഫസ്റ്റ് ലുക്ക്…

മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്‌സ്, തങ്കം എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി വീണ്ടും ഉയർത്തിയ വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘കുറുക്കൻ’. വിനീതിന് ഒപ്പം പ്രധാന വേഷങ്ങളിൽ ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും കൂടി എത്തുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരൻ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

പോലീസ് വേഷത്തിൽ ആണ് പോസ്റ്ററിൽ വിനീത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിനീതിനെ കൂടാതെ ശ്രീനിവാസനെയും ഷൈൻ ടോമിനെയും കൂടി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. ഓരോ താരങ്ങളുടെയും മൂന്ന് വീതം ഭാവങ്ങൾ ഉള്ള ചിത്രങ്ങൾ പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്. “പല രൂപത്തിൽ, പല ഭാവത്തിൽ… ഇതിലാരായിരിക്കും കുറുക്കൻ?” എന്ന ക്യാപ്ഷൻ നൽകിയാണ് വിനീത് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഫൺ ഇൻവെസ്റ്റിഗേഷൻ ജോണറിൽ ഒരുക്കുന്ന കുറുക്കന് തിരക്കഥ മനോജ് റാം സിംഗ് ആണ് ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഉണ്ണി ഇളയരാജ ആണ്. തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വർണ്ണചിത്രയും ബാനറിൽ മഹാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്:

റാഷിദ്-തേവാട്ടിയ സഖ്യത്തിന്റെ വക ക്ലൈമാക്സ് ട്വിസ്റ്റ്; ചെന്നൈയെ പരാജയപ്പെടുത്തി ഗുജറാത്ത്…

ഇൻസ്റ്റാഗ്രാമിൽ ‘ദളപതി’യ്ക്ക് മാസ് അരങ്ങേറ്റം; പിന്തുടരാൻ ഒഴുകുന്നത് ലക്ഷങ്ങൾ…