in , ,

ആദ്യമായി തമിഴിൽ പാടി ദുൽഖർ; ‘ഹേ സിനാമിക’യിലെ ആദ്യ ഗാനം പുറത്ത്…

ആദ്യമായി തമിഴിൽ പാടി ദുൽഖർ; ‘ഹേ സിനാമിക’യിലെ ആദ്യ ഗാനം പുറത്ത്…

ദുൽഖർ സൽമാനെ നായകനാക്കി നിരവധി ചിത്രങ്ങൾ വിവിധ ഭാഷകളിൽ ഒരുങ്ങുന്നുണ്ട്. അടുത്തതായി തിയേറ്ററുകളിൽ ആദ്യം എത്തുന്ന ദുൽഖറിന്റെ അന്യഭാഷാ ചിത്രം തമിഴിൽ ആണ്. ഹേ സിനാമിക എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ആയി.

ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദുൽഖർ സൽമാൻ ആണ് എന്നതാണ്. ആദ്യമായി ആണ് തമിഴിൽ ഒരു ഗാനം ദുൽഖർ പാടുന്നത്. അച്ചമിലൈ എന്ന ഈ ഗാനം ഒരു റാപ്പ് നമ്പർ ആണ്. വളരെ എനർജെറ്റിക്ക് ആയുള്ള ആ ഗാനം ഇതാ:

പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റരുടെ ആദ്യ സംവിധാന സംരംഭം ആണ് ‘ഹേ സിനാമിക’. അദിതി റാവുവും കാജൽ അഗർവാളും ആണ് ചിത്രത്തിൽ നായികമാർ ആയി എത്തുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്.

ഗായകനായി മലയാളത്തിൽ നിരവധി ഗാനങ്ങൾ ദുൽഖർ പാടിയിരുന്നു. എബിസിഡി എന്ന ചിത്രത്തിലെ :ജോണി മോനെ ജോണി’ എന്ന ഗാനമാണ് ആദ്യമായി ദുൽഖർ ആലപിച്ചത്. അവസാനം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കുറുപ്പിലും ദുൽഖർ ഒരു ഗാനം ആലപിച്ചിരുന്നു. ഇപ്പോളിതാ തമിഴിലും ഗായകനായി ദുൽഖർ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

“അഭിനേതാക്കൾക്ക് പോലും സിബിഐയുടെ കഥയറിയില്ല”: സുദേവ് നായർ

സൂപ്പർസ്റ്റാർഡം ആഘോഷമാക്കുന്ന മോഷൻ പോസ്റ്റർ; ‘പാപ്പൻ’ മരണ മാസ്…