in

“അഭിനേതാക്കൾക്ക് പോലും സിബിഐയുടെ കഥയറിയില്ല”: സുദേവ് നായർ

“അഭിനേതാക്കൾക്ക് പോലും സിബിഐയുടെ കഥയറിയില്ല”: സുദേവ് നായർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിബിഐ സീരിയസിലെ അഞ്ചാം ചിത്രത്തിനായി. സേതുരാമയ്യർ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ജനപ്രിയ കഥാപാത്രം വീണ്ടും അവതരിക്കുമ്പോൾ അത് വമ്പൻ ട്വിസ്റ്റുകളും ത്രില്ലും നൽകും എന്നത് തീർച്ചയാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു വീണ്ടും ഒരു മികച്ച ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.

പ്രതീക്ഷകൾക്ക് ഒരു കുറവും വേണ്ട എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന സുദേവ് നായർ ടൈം ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കില്ല എന്ന സൂചനയാണ് നൽകുന്നത്. സുദേവ് നായർ വാക്കുകൾ ഇങ്ങനെ:

“സത്യത്തിൽ വളരെ സന്തോഷകരവും കംഫർട്ടുമായ സെറ്റ് ആണ് ഇത്. എന്നാൽ അഭിനേതാക്കൾക്ക് പോലും കഥ എങ്ങനെയാണ് പുരോഗമിക്കുന്നത് എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. ഞങ്ങളുടെ സീനിൽ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം പറഞ്ഞു തരും. പ്രകടനം സംബന്ധിച്ച് നോക്കുകയാണേൽ അത് മാത്രം അറിയേണ്ടത് ഉള്ളൂ. ചിലപ്പോൾ തോന്നും നിങ്ങൾ ശരിയുടെ ഭാഗത്ത് ആണെന്ന് മറ്റ് ചിലപ്പോൾ തെറ്റിന്‍റെ ഭാഗത്ത്‌ ആണെന്നും.”

ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷത്തിൽ ആണ് സുദേവ് എത്തുന്നത്. കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ താരം എത്തുമ്പോൾ വേറിട്ട ലുക്കിൽ ആണ് കഥാപാത്രം എത്തുന്നത്. കൊച്ചിയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ ഇതുവരെയും മമ്മൂട്ടിക്കൊപ്പം താരം അഭിനയിക്കാൻ തുടങ്ങിയില്ല എന്നും പറയുന്നു. സുദേവിന്റെ സീനുകൾ മിക്കതും സലിം കുമാറിന് ഒപ്പം ആണ് ചിത്രീകരിച്ചത്.

മോഹന്‍ലാലിന്‍റെ ശബ്ദമായി എംജി വീണ്ടും, പൃഥ്വിയ്ക്ക് വിനീതും; ‘ബ്രോ ഡാഡി’യിലെ ഗാനം പുറത്ത്…

ആദ്യമായി തമിഴിൽ പാടി ദുൽഖർ; ‘ഹേ സിനാമിക’യിലെ ആദ്യ ഗാനം പുറത്ത്…