ഇരട്ട വേഷത്തിൽ രാം ചരണിനെ അവതരിപ്പിച്ച് ശങ്കറിന്റെ ‘ഗെയിം ചേഞ്ചർ’; ടീസർ

രാം ചരൺ – ശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഗെയിം ചേഞ്ചർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ ലഖ്നൌവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കി. ഗ്ലോബൽ സ്റ്റാർ വിശേഷണത്തോടെ റാം ചരണിനെ അവതരിപ്പിക്കുന്ന ടീസർ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നം ആണ്. അസാധാരണവും അസാമാന്യവുമായ സിനിമാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ദനായ ശങ്കർ, രാം ചരണിനെ അദ്ദേഹത്തിന്റെ പ്രതിച്ഛായയും താരപദവിയും പുനർനിർവചിക്കുന്ന ഒരു വേഷത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, ചിത്രത്തിന്റെ കഥ പശ്ചാത്തലത്തിലേക്കും റാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. ശക്തനായ ഒരു ബ്യൂറോക്രാറ്റിൻ്റെയും (ഐഎഎസ് ഓഫീസർ), സമൂഹത്തിനായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഉത്സാഹിയായ വ്യക്തിയായും ഇരട്ട വേഷങ്ങളിൽ ആണ് ടീസറിൽ രാം ചരണിനെ കാണാൻ കഴിയുന്നത്. ടീസർ:
രാം ചരണിന്റെ നായികയായി കിയാര അദ്വാനി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് എ. എ ഫിലിംസ് നേടിയത്.
രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ – ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.