in

ദുൽഖറിന്റെ ലക്കി ഭാസ്കറിനെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി; നന്ദി പറഞ്ഞ് സംവിധായകൻ

ദുൽഖറിന്റെ ലക്കി ഭാസ്കറിനെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരഞ്ജീവി; നന്ദി പറഞ്ഞ് സംവിധായകൻ

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിനെ പ്രശംസിച്ച് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം വെങ്കി അറ്റ്ലൂരി തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ലക്കി ഭാസ്കറിനെ പ്രശംസിച്ച ചിരഞ്ജീവിയ്ക്ക് നന്ദി പറഞ്ഞ വെങ്കി അറ്റ്ലൂരി, താൻ ഒരുപാട് ആരാധിക്കുന്ന താരം തന്റെ സിനിമ കണ്ടിട്ട് അഭിനന്ദനം അറിയിച്ചത് വിശ്വസിക്കാനെ കഴിയുന്നില്ല എന്ന് ആവേശത്തോടെ കുറിച്ചു. സിനിമയോടുള്ള ചിരഞ്ജീവിയുടെ പാഷനും സ്നേഹവും ശരിക്കും പ്രചോദനമാണ് എന്നും വെങ്കി പറഞ്ഞു. ചിരഞ്ജീവിയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

A post shared by Venkyatluri (@venky_atluri)

കേരളത്തിലും ഇരുനൂറിലധികം സ്ക്രീനുകളിൽ സൂപ്പർ വിജയം നേടി കുതിക്കുകയാണ് ചിത്രം. ഇതിനോടകം 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കളക്ഷൻ എന്നാണ് സൂചന. റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ചയും കേരളത്തിലും ആഗോള തലത്തിലും ഗംഭീര പ്രേക്ഷക പിന്തുണയാണ് ലക്കി ഭാസ്‌കറിനു ലഭിച്ചത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

ഇരട്ട വേഷത്തിൽ രാം ചരണിനെ അവതരിപ്പിച്ച് ശങ്കറിന്റെ ‘ഗെയിം ചേഞ്ചർ’; ടീസർ

“ഇതും കൂടി കണ്ടോളൂ”; റിലീസിന് മുന്നോടിയായി ആവേശമായി ‘കങ്കുവ’യുടെ പുതിയ ട്രെയിലർ പുറത്ത്…