in

‘വാഴ 2’ വരുന്നു, അണിനിരന്ന് ഹാഷിറും ടീമും; ചിത്രീകരണം ജനുവരിയിൽ തുടങ്ങും, റിലീസ് ഓണത്തിന്

‘വാഴ 2’ വരുന്നു, അണിനിരന്ന് ഹാഷിറും ടീമും; ചിത്രീകരണം ജനുവരിയിൽ തുടങ്ങും, റിലീസ് ഓണത്തിന്

ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായ ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘വാഴ’ സിനിമയുടെ അവസാനം രണ്ടാം ഭാഗത്തിന്റെ സൂചന നൽകുകയും പിന്നീട് അണിയറപ്രവർത്തകർ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ ചിത്രം ഔദ്യോഗികമായി തന്നെ ലോഞ്ച് ചെയ്തിരിക്കുകയാണ്.

എറണാക്കുളം ഗോകുലം പാർക്കിൽ വെച്ച് നടന്ന ‘വാഴ’യുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് ‘വാഴ 2 – ബയോപിക് ഓഫ് എ ബില്ല്യൺ ബ്രദേഴ്സ്’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ തന്നെ ആണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

സാവിൻ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ “വാഴ”യിൽ അഭിനയിച്ച ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ് , അജിൻ ജോയി, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലും മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 2025 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് ഓണത്തിന് ചിത്രം റിലീസ് ചെയ്യും.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ്,ഐക്കോൺ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ,ഐക്കോൺ സിനിമാസ് എന്നിവർ ചേർന്നാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഖിൽ ലൈലാസുരൻ നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകരൻ, പി ആർ ഒ-എ എസ് ദിനേശ്.

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുന്നു; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

ഇരട്ട വേഷത്തിൽ രാം ചരണിനെ അവതരിപ്പിച്ച് ശങ്കറിന്റെ ‘ഗെയിം ചേഞ്ചർ’; ടീസർ