in

വിൻ ഡീസൽ മുതൽ മമ്മൂട്ടിയും പൃഥ്വിരാജും വരെ; ഫേസ്ബുക് ‘കുത്തിപ്പൊക്കലുകൾ’ ശക്തമായി തുടരുന്നു!

വിൻ ഡീസൽ മുതൽ മമ്മൂട്ടിയും പൃഥ്വിരാജും വരെ; ഫേസ്ബുക് ‘കുത്തിപ്പൊക്കലുകൾ’ ശക്തമായി തുടരുന്നു!

ഇപ്പൊ ഫേസ്ബുക് കുത്തിപ്പൊക്കലുകൾ ആണ് ട്രെൻഡിങ്. സുഹൃത്തുക്കളുടെ ഒക്കെ പഴയകാല ‘കിടിലന്‍’ ഫോട്ടോകളും പോസ്റ്റുകളും ഒക്കെ കുത്തിപ്പൊക്കി അവിടെ ഒരു കമന്റ് ഇടുക, ലൈക് അടിക്കുക, ഷെയർ ചെയ്യുക പിന്നെ ആളെ കൂട്ടുക. ഇതാണ് ഫേസ്ബുക് കുത്തിപ്പൊക്കലുകൾ. ഇപ്പോൾ സുഹൃത്തുക്കളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുന്നതിനേക്കാൾ ചിലർ ഇഷ്ടപ്പെടുന്നത് സെലിബർട്ടികളുടെ പഴയ പോസ്റ്റുകൾ ആണ്. എന്തായാലും ഇത് വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുക ആണ്.

സെലിബർട്ടികളിൽ ഫേസ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് വരെ ഈ കുത്തിപ്പൊക്കലുകൾ പണി നൽകി. ഇവിടെ നിന്നാണ് ഈ ഒരു ട്രെൻഡ് തുടങ്ങിയത് എന്നാണ് വിലയിരുത്തുന്നത്. ഹോളിവുഡ് സൂപ്പർതാരം വിൻ ഡീസൽ ആണ് മറ്റൊരു ഇര. കൊച്ചു ഫ്രീക്കന്മാരുടെ ലെവലിൽ ഉള്ള ഫോട്ടോഷോപ്പ് എഡിറ്റിംഗ് വിസ്മയം ആണ് വിൻ ഡീസലിന്‍റെ പഴയ ഫോട്ടോകൾ ഒക്കെ എന്നാണ് കമന്റ്.

മലയാളത്തിലും ഈ കുത്തിപൊക്കൽ ശക്തിപ്രാപിച്ചിരിക്കുക ആണ്. യുവസൂപ്പർതാരം പൃഥ്വിരാജ് ആണ് ഏറ്റവും അധിക കുത്തിപ്പൊക്കലുകളുടെ ഇര ആകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും നല്ലപോലെ കുത്തിപ്പൊക്കലുകൾ ഏറ്റുവാങ്ങുക ആണ്. മാർക്ക് സക്കർബർഗ് ഫേസ്ബുക് തുടങ്ങുന്നതിന് മുന്നേ മമ്മൂട്ടി ഫേസ്ബുക്കിൽ ഉണ്ടെന്നാണ് ട്രോളർമാരുടെ കണ്ടുപിടുത്തം. കാര്യം ഫേസ്ബുക് ബാക്ക്ഡേറ്റ് ഓപ്ഷൻ ഉപയോഗിചുള്ള ചില പോസ്റ്റുകൾ കുത്തിപ്പൊക്കി ആണ് ഈ ട്രോളുകള്‍.

ടോവിനോ തോമസ് അടക്കമുള്ള യുവതാരങ്ങളെയും ആരാധകർ വെറുതെ വിടുന്നില്ല. എന്തായാലും ഇതൊക്കെ ഒരു ആഘോഷമാക്കുക ആണ് ആരാധകർ. തുടക്കത്തിൽ ആരാധകർ നോക്കി നടത്തിയ പേജ് പിന്നീട് ഒഫീഷ്യൽ ആയതാണ് പൃഥ്വിരാജിനെ പോലെയുള്ള ചില താരങ്ങൾക്ക് പണി ആയത്. എന്തായാലും ന്യൂസ് ഫീഡിൽ കുത്തിപൊക്കൽ പോസ്റ്റുകൾ വിലസുക ആണ്.

 

രണ്ടാമൂഴം മോഷൻ ടീസർ ഒടിയനൊപ്പം തീയേറ്ററുകളിൽ; ഞെട്ടിക്കുന്ന അനൗൺസ്‌മെന്റുകൾ ഉടൻ!

‘ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികൾ മാത്രം’; ബിഗ് ബോസായി മോഹൻലാൽ, മോഷൻ പോസ്റ്റർ എത്തി!