‘ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികൾ മാത്രം’; ബിഗ് ബോസായി മോഹൻലാൽ, മോഷൻ പോസ്റ്റർ എത്തി!
സൽമാൻ ഖാന്‍റെ റിയാലിറ്റി ഷോ ബിഗ് ബോസ് വൻ സ്വീകാര്യത നേടിയതിന് ശേഷം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് എത്തിയിരുന്നു. ഇനി മലയാളത്തിന്‍റെ ഊഴം ആണ് അടുത്തത്. സൂപ്പർതാരം മോഹൻലാൽ ആണ് ഏഷ്യാനെറ്റിലൂടെ മലയാളത്തിൽ ഷോ അവതരിപ്പിക്കുന്നത്. ഷോയുടെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.
‘ഇനി ചെറിയ കാര്യങ്ങൾ ഇല്ല, വലിയ കളികൾ മാത്രം’ എന്ന മോഹൻലാലിന്‍റെ ഡയലോഗിന്‍റെ അകമ്പടിയോടെ ആണ് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. ഷോയ്ക്ക് തുടക്കമാകുന്ന തീയതിയും മോഷൻ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. ജൂൺ 24 മുതൽ ആണ് ഷോ ടെലികാസ്റ്റ് ചെയ്തു തുടങ്ങുന്നത്.
16 പേരായിരിക്കും ബിഗ് ബോസ് ഷോയിൽ മത്സരിക്കാൻ എത്തുക. ഇതുവരെയും ആരൊക്കെ ആണ് മത്സരാർത്ഥികൾ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓരോ ആഴ്ചയിലും മത്സരാർത്ഥികളിൽ ഒരാൾ വീതം പുറത്താകും. അവസാനം അവശേഷിക്കുന്ന ആളാവും ഷോയുടെ വിജയി.
മലയാളി ഹൗസ് എന്ന പേരിൽ സമാനമായ ഒരു ഷോ മുൻപ് മലയാളത്തിൽ നടന്നിരുന്നു. എന്നാൽ സൂപ്പർതാരം മോഹൻലാലിന്റെ സാന്നിധ്യം ബിഗ് ബോസിനെ വളരെ അധികം ശ്രദ്ധേയമാക്കുക ആണ്.