രണ്ടാമൂഴം മോഷൻ ടീസർ ഒടിയനൊപ്പം തീയേറ്ററുകളിൽ; ഞെട്ടിക്കുന്ന അനൗൺസ്‌മെന്റുകൾ ഉടൻ!
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്ര വിസ്മയമായി ഒരുങ്ങാൻ പോകുന്ന രണ്ടാമൂഴം (മഹാഭാരത) ഇപ്പോൾ അതിന്‍റെ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആയിരം കോടി രൂപ മുതൽ മുടക്കിൽ ബിസിനസ് പ്രമുഖന്‍ ബി ആർ ഷെട്ടി ആണ്. വി എ ശ്രീകുമാർ മേനോൻ ആണ് എം ടി വാസുദേവൻ നായരയുടെ തിരക്കഥയെ അടിസ്ഥാനപ്പെടുത്തി ഈ ചിത്രമൊരുക്കാൻ പോകുന്നത്. ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.
ഇന്ത്യയിലെ ഒട്ടു മിക്ക സിനിമാ ഇന്ടസ്ട്രികളിൽ നിന്നുമുള്ള സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഏകദേശം പൂർത്തി ആയെന്നാണ് സൂചന. അതുപോലെ തന്നെ അണിയറപ്രവർത്തകരുടെ കാര്യത്തിലും ഏകദേശം ഒരു ധാരണ ആയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് നാല് മാസത്തോളം നീളുന്ന ഒരു റിഹേഴ്സൽ ക്യാമ്പും ഈ ചിത്രത്തിന് കാണും. മോഹൻലാൽ ഉടൻ തന്നെ എം ടി വാസുദേവൻ നായരേ കാണും എന്നും അതോടൊപ്പം ചില വമ്പൻ അനൗൺസ്‌മെന്റുകൾ കൂടി ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
എന്നാൽ ആരാധകരെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിക്കുന്ന വാർത്ത എന്തെന്നാൽ, ഒടിയൻ എന്ന ചിത്രത്തിന്‍റെ റിലീസിനൊപ്പം രണ്ടാമൂഴത്തിന്‍റെ മോഷൻ ടീസറും റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ടെന്നതാണ്. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ ഈ വർഷം ഒക്ടോബർ മാസത്തിൽ ആയിരിക്കും റിലീസ് ചെയ്യുക. വി എ ശ്രീകുമാർ മേനോൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഒടിയൻ മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ്.
വായിക്കാം: സംശയം വേണ്ട, ഇത് ഭീമനും കുഞ്ഞാലി മരക്കാറിനും വേണ്ടിയുള്ള താരരാജാവിന്‍റെ പടയൊരുക്കം!