in , ,

ഇന്ത്യൻ സിനിമയുടെ മാജിക് ആഘോഷിക്കാൻ ‘ആർആർആർ’ സോങ്ങ് എത്തി; വീഡിയോ കാണാം…

ഇന്ത്യൻ സിനിമയുടെ മാജിക് ആഘോഷിക്കാൻ ‘ആർആർആർ’ സോങ്ങ് എത്തി; വീഡിയോ കാണാം…

നിരവധി തവണ റിലീസ് മാറ്റി വെക്കേണ്ടി വന്ന എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ‘ആർആർആർ’ റിലീസിന് ഒരുങ്ങുക ആണ്. ചിത്രത്തിന്റെ പ്രൊമോഷനുകളും ടീം തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.

ഏറ്റുക ജണ്ട എന്ന ഗാനം ആണ് ഇപ്പോൾ റിലീസ് ആയത്. എൻഡ് ക്രെഡിറ്റ് ഗാനം എന്നാണ് സംവിധായകൻ രാജമൗലി ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്. വിഡീയോ കാണാം:

തെലുങ്ക് സൂപ്പർസ്റ്റാറുകൾ ആയ ജൂനിയർ എൻടിആറും റാം ചരണും നായകന്മാർ ആകുന്ന ചിത്രം ബോളിവുഡ് സൂപ്പർതാരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ്. അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ ആണ് ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ വേഷങ്ങളിൽ എത്തുന്നത്. ഈ ഗാന രംഗത്തിൽ എൻടിആർ, റാം, ആലിയ എന്നിവർ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ സിനിമയുടെ മാജിക് ആഘോഷിക്കുന്നു എന്ന ക്യാപ്ഷൻ ഗാനത്തിന് നൽകുന്നുണ്ട് അണിയറപ്രവർത്തകർ.

മുൻപ് പുറത്തിറങ്ങിയ ട്രെയിലറിനും ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ മൂന്നാം ഗാനത്തിന്റെ മുന്‍പിറങ്ങിയ പ്രോമോ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

വേറിട്ട ലുക്കിൽ വിസ്മയിപ്പിക്കാൻ ചാക്കോച്ചൻ; ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് ലുക്ക്…

ഒടിടിയും താര കേന്ദ്രീകൃതമാണ് എന്ന് സംവിധായകൻ രഞ്ജിത്ത്…